kozhikode local

വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണം: എഐടിയുസി

കോഴിക്കോട്: അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേകം ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കണമെന്ന് സിറ്റി വഴിയോര കച്ചവട യൂനിയന്‍ (എഐടിയുസി) പതിനാറാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ എം കുട്ടിക്കൃഷ്ണന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം എഐടി യുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി ദ്രോഹ നയങ്ങല്‍ക്കെതിരെ ദേശവ്യാപകമായി നടത്താന്‍ പോകുന്ന സമരങ്ങളില്‍ എല്ലാ വിഭാഗം തൊഴിലാളികളും അണിചേരണമെന്ന് അദ്ദേഹം തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് കെ ചന്ദ്രഹാസ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി വി മാധവന്‍, എം ബഷീര്‍,എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു. പി കെ നാസര്‍ പ്രസിഡന്റും പി വി മാധവന്‍ ജനറല്‍ സെക്രട്ടറിയും എം ബഷീര്‍ ഖജാഞ്ചിയും  ഉള്‍പ്പെടെ പതിനാറ് അംഗങ്ങളുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it