malappuram local

വഴിക്കടവിലെ മോഷണങ്ങള്‍ക്ക് പിന്നില്‍ വാക്കയില്‍ അക്ബര്‍

എടക്കര: വഴിക്കടവ് സ്റ്റേഷന്‍ പരിധിയിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലിസ് പിടികൂടി. വഴിക്കടവ് പൂവത്തിപ്പൊയില്‍ വാക്കയില്‍ അക്ബര്‍(51) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 13ന് നിലമ്പൂരിലെ മോഷണക്കേസില്‍ മഞ്ചേരി സബ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഇയാള്‍.
വള്ളിക്കാട് മാനദേവ ക്ഷേത്രത്തില്‍ മാര്‍ച്ച് 16ന് നടത്തിയ മോഷണക്കേസില്‍ തെളിവെടുപ്പിന് കെണ്ടുവന്നപ്പോഴാണ് വഴിക്കടവിലെ മറ്റ് നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായത്. വഴിക്കടവിലെ ആറ് വീടുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
2017 ആഗസ്ത് 29ന് വഴിക്കടവ് ടൗണിലെ കണ്ടോളത്ത് രതീഷ് എന്ന മോനുട്ടന്റെ വീട് കുത്തിത്തുറന്ന് മുതലുകള്‍ നശിപ്പിച്ച കേസിലും, വള്ളിക്കാട് മഹാദേവ ക്ഷേത്രത്തില്‍ നുന്നു ഏഴായിരം രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചതും അക്ബറാണ്. നാണയമടങ്ങിയ സഞ്ചി കെട്ടുങ്ങലില്‍ പുഴക്കരയിലെ വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. 2017 മെയില്‍ കെട്ടുങ്ങലിലെ വടക്കേപറമ്പന്‍ അസ്‌കറിന്റെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഒന്നര പവര്‍ സ്വര്‍ണാഭരണവും, പണവും, കവര്‍ന്ന കേസിലും, ഇതിന് അടുത്തുള്ള കല്ലിങ്ങല്‍ മൂസാന്റെ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് പണം കവര്‍ന്ന കേസിലും, ഫെബ്രുവരിയില്‍ വെട്ടുകത്തിക്കോട്ടയിലെ തെക്കന്‍ ആലിയുടെ വീടിന്റെ ജനല്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന് പതിനയ്യായിരം രൂപ കവര്‍ കേസിലും ഇയാള്‍ പ്രതിയാണ്. 2017 ഏപ്രില്‍ 27ന് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മജീദിന്റെ വീട് കുത്തിത്തുറന്ന് അര പവന്‍ കമ്മലും, പണവും മോഷ്ടിച്ച കേസിലും ഇയാളാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ അക്ബര്‍ 25 വര്‍ഷമായി വിവിധ ജയിലുകളിലായിരുന്നു.
ഒന്നര വര്‍ഷമായി ജയിലില്‍ നിന്നു പുറത്തിറങ്ങി നടത്തിയ കേസുകളിലാണ് ഇപ്പോള്‍ അനേ്വഷണം നേരിടുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം വഴിക്കടവ് എസ്‌ഐ കെ അജയകുമാര്‍ പ്രതിയെ തെളിവെടുപ്പിനായി കോടതിയില്‍നിന്നു വാങ്ങുകയായിരുന്നു.
എഎസ്‌ഐ എം അസൈനാര്‍, സീനിയര്‍ സിപിഒ മുജീബ്, സിപിഒമാരായ എന്‍ പി സുനില്‍, ടോണി, എം നജീബ്, സജീഷ്, വനിതാ സിപിഒ സുനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അനേ്വഷിക്കുന്നത്.
തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.
Next Story

RELATED STORIES

Share it