malappuram local

വള്ളിക്കുന്നില്‍ റോഡുകളുടെ പ്രവൃത്തിക്ക് ഒരു കോടി



പള്ളിക്കല്‍: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അടിയന്തിര പ്രവര്‍ത്തികള്‍ക്കായി  ഒരു കോടിയുടെ പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തിക്ക് ഭരണാനുമതിയായി. കുഴിയടക്കല്‍, റോഡ്— സൈഡ്— നന്നാക്കല്‍, ബിടി വര്‍ക്കുകള്‍, റോഡ് സേഫ്റ്റി പ്രവര്‍ത്തികള്‍, അത്യാവശ്യമായ ഡ്രൈനേജ് നിര്‍മാണം, എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയത്. പരപ്പനങ്ങാടി -അരീക്കോട്  റോഡിലെ തറയിട്ടാല്‍ ജംഗ്ഷന്‍ സമീപം അപകടകരമായ വളവ്  പുനരുദ്ധാരണം 25 ലക്ഷം, ചേലേമ്പ്ര ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് രണ്ടാം ഘട്ട റോഡില്‍ അടിവാര ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ട് പരിഹാരത്തിന്നായി ഡ്രൈനേജ് നിര്‍മാണത്തിനും കുഴിയടക്കലിനും ചക്കുവളവ് -കുറ്റീരിപ്പടി റോഡ് സുരക്ഷ ഭിത്തി നിര്‍മാണത്തിനുമായി 21 ലക്ഷം, മുട്ടിച്ചിറ -തിരൂരങ്ങാടി റോഡിലെ മുട്ടിയറ പള്ളിക്ക് സമീപത്തെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനായി 22 ലക്ഷം, കൊട്ടപ്പുറം- കാക്കന്‍ഞ്ചേരി റോഡിലെ ഡ്രൈനേജ് പുനരുദ്ധാരണത്തിനും  കുഴിയടക്കലിനുമായി 17 ലക്ഷം, തോട്ടശേരിയറ- ഇല്ലത്തു മാട് റോഡിന്റെ സൈഡ്— നന്നാക്കല്‍  പ്രവര്‍ത്തിക്ക് 3 ലക്ഷം, കൂട്ടുമൂച്ചി-ഇരുമ്പോത്തിങ്ങല്‍-അത്താണിക്കല്‍ റോഡില്‍ കുഴിയടക്കല്‍ 5 ലക്ഷം, ചെട്ട്യര്‍മാട്-കടലുണ്ടി റോഡില്‍  സൈഡ് സുരക്ഷ ഭിത്തി നിര്‍മാണം 18 ലക്ഷം എസ്എല്‍റ്റിഎഫില്‍ ഉള്‍പ്പെടുത്തി  ഫണ്ട് അനുവദിച്ചത്.  ഒരു കോടി 14 ലക്ഷത്തിന്റെ പ്രവൃത്തിക്കുള്ള ഭരണാനുമതിയാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it