വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. വാതകച്ചോര്‍ച്ച
BY ajay G.A.G9 May 2016 7:17 AM GMT
X
ajay G.A.G9 May 2016 7:17 AM GMT
വളാഞ്ചേരി: ദേശീയ പാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ പാചക വാതക ടാങ്കര്‍ താഴ്ച്ചയിലേക്കു മറിഞ്ഞു. നേരിയ രീതിയില്‍ വാതക ചോര്ച്ചയുള്ളതുമൂലം ദേശീയ പാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ചേളാരിയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ പ്രധാന വളവില്‍ നിയന്ത്രണം വിട്ടതു മൂലം സുരക്ഷാ ഭിത്തി തകര്‍ത്ത് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരിക്കും വെട്ടിച്ചിറക്കുമിടയില്‍ കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് വഴിയും വെട്ടിച്ചിറ കാടാമ്പുഴ വഴിയുമാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ലോറി െ്രെഡവര്‍ തമിഴ്നാട് സ്വദേശി നവിന് കുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ഒ സി അധികൃതരും ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിച്ചു
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT