Flash News

വര്‍ഗീയ സംഘര്‍ഷം: നടപടിയെടുക്കാന്‍ മമതയുടെ നിര്‍ദേശം



ഹൗറ: പശ്ചിമബംഗാളില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പോലിസിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് പുറത്തുള്ള ചിലര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങള്‍ അവഗണിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ധുലാഗഡില്‍ നടന്ന കലാപത്തില്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൂഗ്ലി ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it