malappuram local

വര്‍ഗീയതയ്‌ക്കെതിരേ ദേശീയ ബദല്‍ ഉയര്‍ന്നുവരും : കുഞ്ഞാലിക്കുട്ടി



മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ലഭിക്കുന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ദേശീയ തലത്തില്‍ മതേതരത്വ കക്ഷികളുടെ അനിവാര്യമായ കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത എംപി യുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് തന്നെ രാജ്യത്ത് മതേതരത്വ കക്ഷികളുടെ ഐക്യപ്പെടലിലേക്ക് ചൂണ്ടുപലകയായി തീരും. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് കേരളത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയ വിരുദ്ധ പൊതു ബോധത്തിന്റെ കൂടി പ്രതിഫലനമാണ്. ജില്ലാ യൂത്ത്‌ലീഗ് പ്രസിഡ ന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. അഡ്വ. കെ എന്‍ എ ഖാദര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, ടി പി അഷ്‌റഫലി, അഡ്വ. വി കെ ഫൈസല്‍ ബാബു, കെ ടി അഷ്‌റഫ്, വി ടി സുബൈര്‍ തങ്ങള്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എന്‍ കെ അഫ്‌സല്‍ റഹ്്മാന്‍, വി കെ എം ഷാഫി, ഗുലാം ഹസന്‍ ആലംഗീര്‍, അഡ്വ.എം കെ സി നൗഷാദ്, നൗഷാദ് മണ്ണിശ്ശേരി, അഹമ്മദ് സഹീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it