Pathanamthitta local

വര്‍ഗീയതയുടെ മറവില്‍ അധാര്‍മികത രാജ്യത്ത് വര്‍ധിച്ചുവരുന്നു: മന്ത്രി മാത്യു ടി തോമസ്

പത്തനംതിട്ട: കശ്മീരില്‍ പിഞ്ചു പെണ്‍കുട്ടിയോട് കാട്ടിയ കിരാതമായ പ്രവര്‍ത്തികളെ വെള്ളപൂശാന്‍ ബിജെപി ശ്രമിക്കുന്നത് വര്‍ഗീയതയുടെ മറവില്‍ അധാര്‍മ്മീക രാജ്യത്ത് വളര്‍ന്നു വരുന്നതിന്റെ തെളിവാണന്ന്  മന്ത്രി മാത്യു ടി തോമസ് പ്രസ്താവിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ഉമ്മന്‍ തലവടി എക്‌സ് എംഎല്‍എയുടെ 16ാം മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ഥ മേഖലയിലും മോഡി ഭരണം രാജ്യത്ത് അരാചകത്വം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ സ്ഥിതിയിലായിരിക്കുന്നു. രാജ്യത്ത് ഭരണകുടത്തിന്റെ മറവില്‍ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് രാജ്യത്ത് ഇന്ന് നിലവില്‍ ഉളളതെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫ.അലക്‌സാണ്ടര്‍ ശാമുവേല്‍, അലക്‌സ് മണപ്പുറത്ത്, ഷാജി തിരുവല്ല, രാജന്‍ എം ഈപ്പന്‍, ഷിനോദ് ചാണ്ടി, ജൂലി മാത്യൂസ്, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, വി എം എബ്രഹാം, ശാന്തമ്മ ആര്‍ നായര്‍, പി വി മാത്യു, ബിജു ഹാനോക്ക് സംസാരിച്ചു.
Next Story

RELATED STORIES

Share it