Alappuzha local

വരാപ്പുഴ പോലിസ് കസ്റ്റഡി മരണം: മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കണം: ഷാനിമോള്‍ ഉസ്മാന്‍

ചേര്‍ത്തല: വരാപ്പുഴയില്‍ പോ ലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍  മുഖ്യമന്ത്രി പിണറായി വിജയനെ  ഒന്നാം പ്രതിയാക്കണമെന്ന്  കോണ്‍ഗ്രസ്  രാഷ്ട്രീയ കാര്യ സമിതി  അംഗം ഷാനിമോള്‍ ഉസ്മാന്‍  പറഞ്ഞു.
യുഡിഎഫ്  ചേര്‍ത്തല നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ കേരളാ സ ര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ  വഞ്ചനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തല വടക്ക് വില്ലേജ് ഒഫിസിന് മുന്നില്‍  നടന്ന ധര്‍ണയും കുറ്റപത്ര സമര്‍പ്പണവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ സ്ത്രീപീഡനവും  പോലിസ് നരനായാട്ടുമാണ് രണ്ടു വര്‍ഷമായി  നാട് ഭരിക്കുന്ന പിണറായി വിജയന്  നേടിയേടുക്കാനായത്.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും  സംരക്ഷണം നല്‍കാന്‍  പറ്റാത്ത അവസ്ഥയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ചേര്‍ത്തല നിയോജകമണ്ഡലം  യുഡിഎഫ് ചെയര്‍മാന്‍ പി വി സുന്ദരന്‍ അധ്യക്ഷതവഹിച്ചു.
ആര്‍ ശശിധരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ശരത്ത്, എ എം കബീര്‍, പി വി പുഷ്പാംഗദന്‍,  ജോമിചെറിയാന്‍, സി വി തോമസ്,  ഐസക് മാടവന,  സി ഡി ശങ്കര്‍, എം കെ ജിനദേവ്, ജോര്‍ജ് ജോസഫ്, കെആര്‍ രാജേന്ദ്രപ്രസാദ്,    ജോണി തച്ചാറ, മധുവാവക്കാട്, ടി വി പാര്‍ഥന്‍, ടിഎച്ച്. സലാം സംസാരിച്ചു.
Next Story

RELATED STORIES

Share it