Flash News

വരാപ്പുഴയിലെ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി; കുഞ്ഞുമായി ആശുപത്രിയില്‍ പോയ യുവാവിന് മര്‍ദനം

വരാപ്പുഴയിലെ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി; കുഞ്ഞുമായി ആശുപത്രിയില്‍ പോയ യുവാവിന് മര്‍ദനം
X
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് പറവൂര്‍ നിയോജക മണ്ഡലത്തില്‍  ബിജെപി നടത്തുന്ന ഹര്‍ത്താലില്‍ അക്രമം. പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പോയ യുവാവിനെ ഹര്‍ത്താലനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചു. ബിജെപി പ്രവര്‍ത്തകരാണു അക്രമണം നടത്തിയത്. പോലിസ് നോക്കിനില്‍ക്കേയാണ് സംഭവം.


ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിച്ചില്ല. കെഎസ്ആര്‍ടിസിയും വരാപ്പുഴ ഒഴിവാക്കിയാണു സര്‍വീസ് നടത്തുന്നത്. ഇരുചക്രവാഹനങ്ങളെയും തടയുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it