Flash News

വരാപുഴ കസ്റ്റഡി കൊലപാതകത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

വരാപുഴ കസ്റ്റഡി കൊലപാതകത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
X



തിരുവനന്തപുരം: വരാപുഴ കസ്റ്റഡി കൊലപാതക കേസില്‍ ആലുവ റൂറല്‍ എസ്പിയായ എവി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയത് കേസ് അട്ടിമറിക്കാനെന്നും, സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷമെത്തിയതോടെ നിയമസഭ വീണ്ടും പ്രക്ഷുഭ്ധമായി.കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്്.അതേ സമയം അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീകര്‍ സഭയില്‍ വ്യക്തമാക്കി. ഇക്കാര്യം ആദ്യ സബ്മിഷനാക്കമെന്ന നിലപാടാണ് സ്പിക്കര്‍ സ്വികരിച്ചത്.എന്നാല്‍ ശ്രീജിത്തിന്റേത്  കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്നും, ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തരാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചുത്. കേസില്‍ അനുയോജ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it