വരണാധികാരിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍
BY kasim kzm25 April 2018 4:16 AM GMT
kasim kzm25 April 2018 4:16 AM GMT
തളിപ്പറമ്പ്: ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിയെ മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സര് സയ്യിദ് മാനേജ്മെന്റ് ഓഫിസിലെ ജീവനക്കാരനും മുസ്്ലിംലീഗ് പ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ദീഖി(32)നെയാണ് തളിപ്പറമ്പ് പോലിസ് പിടികൂടിയത്. വരണാധികാരിയും തളിപ്പറമ്പ് ബാറിലെ അഭിഭാഷകനുമായ പി മുഹമ്മദ് ഹനീഫയെ മര്‍ദിച്ച കേസിലാണ് നടപടി.
കഴിഞ്ഞ 16ന് വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. പാര്‍ട്ടിയിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു അടിയില്‍ കലാശിച്ചത്. ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ നഗരസഭാചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദിന്റെ ഗ്രൂപ്പും പി മുഹമ്മദ് ഇഖ്ബാലിന്റെ ഗ്രൂപ്പും തമ്മിലായിരുന്നു മല്‍സരത്തിനൊരുങ്ങിയത്. ട്രസ്റ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരിയും നഗരസഭാ ചെയര്‍മാന്റെ ഗ്രൂപ്പും തമ്മില്‍ ഒത്തുകളി നടത്തുകയായിരുന്നുവെന്നും വരണാധികാരിയെ മാറ്റണമെന്നും ഇഖ്ബാല്‍ ഗ്രൂപ്പ് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT