kannur local

വയല്‍ക്കിളികള്‍ക്ക് എഐവൈഎഫ് പിന്തുണ

തളിപ്പറമ്പ്്: വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ പിന്തുണ. സംസ്ഥാന നേതാക്കള്‍ ഇന്നലെ കീഴാറ്റൂര്‍ വയലിലെത്തി സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തീവച്ചുനശിപ്പിച്ച സമരപ്പന്തലും പന്തലിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിട്ട സ്ഥലവുമെല്ലാം സന്ദര്‍ശിച്ചു.
സമരത്തിനു നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി തുടങ്ങിയവരുമായി ആശയവിനിമയം നടത്തി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് എഐവൈഎഫ് നേതാക്കളെത്തിയത്. സമരത്തിന് നേതൃത്വം നല്‍കുന്ന പ്രദേശവാസികള്‍ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജോയിന്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന എക്‌സിക്യൂട്ടീവംഗം അഡ്വ. എം എസ് നിഷാദ്, ജില്ല പ്രസിഡന്റ് അഡ്വ. എം സി സജീഷ്, ജില്ലാ സെക്രട്ടറി കെ വി രജീഷ്, നേതാക്കളായ അഡ്വ. കെ പി സജീഷ്, കെ വി സാഗര്‍, ശ്രീജിത്ത് കുഞ്ഞിമംഗലം, കെ ആര്‍ ചന്ദ്രകാന്ത്, എം രഘുനാഥ്, ഇ ലിജേഷ് എന്നിവരാണെത്തിയത്. സമരക്കാര്‍ക്ക് പൂര്‍ണ പിന്തണ നല്‍കിയ സംഘം വയല്‍ക്കിളികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമാണെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it