kannur local

വന്‍കിട പദ്ധതികളില്ലാതെ കോര്‍പറേഷന്‍ ബജറ്റ്

കണ്ണൂര്‍: വന്‍കിട പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ വികസന, സേവന, ക്ഷേമ പ്രവര്‍ത്തനങ്ങക്ക് ഊന്നല്‍ നവല്‍കി കണ്ണൂര്‍ കോര്‍പറേഷന്റെ മൂന്നാം ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി കെ രാഗേഷ് അവതരിപ്പിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലക്കും വയോജനങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കുന്ന ബജറ്റില്‍ 630,61,54,901 രൂപ വരവും 59 7,81,46,000 രൂപ ചെലവും 32,80,08,901 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. 2017-18 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ വര്‍ഷാരംഭത്തിലെ പ്രാരംഭ നീക്കിയിരിപ്പ് ഉള്‍പ്പെടെ പൊതുകണക്കില്‍ 210,72,05,901 രൂപ വരവും 179,18,89,000 രൂപ ചിലവും കഴിച്ച് 31,53,16,901 രൂപയുടെ നീക്കിയിരിപ്പാണു പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം ബജറ്റിന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.   അമൃത് പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ റോഡുകളില്‍ കുടിവെള്ളത്തിനുള്ള പൈപ്പ് ലൈന്‍ നീട്ടിസ്ഥാപിക്കാന്‍, 25 ലക്ഷം, ഒരു വാര്‍ഡില്‍ 10 കുടുംബങ്ങള്‍ക്ക് ജലവിതരണ കണക്്ഷന്‍ നല്‍കും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഒരു ഡിവിഷനിലെ 10 കുടുംബങ്ങള്‍ക്കായി 55 ഡിവിഷനുകളിലെ 550 കുടുംബങ്ങള്‍ക്കാണ് പൈപ്പ് കണക്ഷന്‍ നല്‍കുക. ഇതിനു 5000 രൂപ വീതം ധനസഹായം നല്‍കും. ആകെ 27,50,000 രൂപ വകയിരുത്തി. കായിക അഭിവൃധി ലക്ഷ്യമിട്ട് ഫൂട്ബാള്‍, അത്‌ലറ്റിക് ഇനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്‌റ്റേഡിയം നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍
75 ലക്ഷം, മരക്കാര്‍ക്കണ്ടിയിലെ ചന്ദ്രശേഖരന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം ആധുനീകരിക്കാന്‍ 25 ലക്ഷം, വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കുമായി 750 പേര്‍ക്ക് ഉപയോഗിക്കാവുന്ന മഹാത്്മാ കല്ല്യാണ മന്ദിരത്തിനു 75 ലക്ഷം, പുഴാതി ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച പുഴാതി സോണല്‍ ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാന്‍ 20 ലക്ഷം, പുഴാതി സോണില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് കെട്ടിടം പണിയാന്‍ 50 ലക്ഷം, വയോജനങ്ങളുടെ ശരീരാരോഗ്യം സംരക്ഷിക്കാന്‍ താളിക്കാവിലെ വയോജന കേന്ദ്രത്തില്‍ സൗജന്യ തെറാപ്പി സെന്റര്‍ ഒരുക്കി സൗജന്യ സേവനം ലഭ്യമാക്കാന്‍ 25 ലക്ഷം, വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് സൗജന്യ ഡയാലിസിസിനും തുടര്‍ ചികില്‍സയ്ക്കും സാമ്പത്തിക സഹായത്തിനായി 5 ലക്ഷം, കോര്‍പറേഷനു കീഴിലുള്ള ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 10 ലക്ഷം, എല്ലാ വിദ്യാലയങ്ങളിലും ലഭ്യമായ സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടത്തിനു 5 ലക്ഷം, എല്ലാ പൊതുവിദ്യാലയങ്ങളിലും താല്‍പര്യപ്പെടുന്ന സ്വകാര്യ വിദ്യാലയങ്ങളിലും മില്‍മ, സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് മില്‍ക്ക് ബൂത്തുകള്‍ സ്ഥാപിക്കും.
ലഹരി ഉല്‍പന്നങ്ങളുടെ സ്വകാര്യ വില്‍പന ഒഴിവാക്കി മില്‍ക്ക് പേഡ ഉള്‍പ്പടെയുള്ള പാലുല്‍പന്നങ്ങളുടെ വില്‍പനയ്ക്കു 15 ലക്ഷം വകയിരുത്തി. സ്ഥിരതാമസമുള്ള അസംഘടിത തൊഴിലാളികള്‍, നിര്‍ധനര്‍, തുച്ഛവരുമാനമുള്ള മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്കുണ്ടാവുന്ന അപകടമരണങ്ങള്‍ വഴി നിരാലംബരാവുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതി നടപ്പാക്കും. 200 രൂപ  ഗുണഭോകതാവും 200 രൂപ കോര്‍പറേഷനും പ്രീമിയം അടക്കാവുന്നവിധത്തില്‍ 25,000 പേരെ ഉള്‍പ്പെടുത്തും. പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട സ്‌കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സൈക്കിള്‍ വിതരണം ചെയ്യും, പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടതും കോര്‍പറേഷനില്‍ സ്ഥിരതാമസമുള്ളവരുമായ ബിരുദം മുതല്‍ വിദ്യാഭ്യാസം ചെയ്തുവരുന്ന മുഴുവന്‍ പേര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 15 ലക്ഷം, പള്ളിക്കുന്ന് സോണലിലെ ഹോമിയോ ഡിസ്പന്‍സറിക്ക് സ്വന്തം കെട്ടിടത്തിനു 10 ലക്ഷം, പയ്യാമ്പലത്ത് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രമിറ്റോറിയം നിര്‍മിക്കുന്നതിന് 1 കോടി എന്നിങ്ങനെ വകയിരുത്തി. സ്വന്തമായി ഭൂമിയുള്ള പിഎംഎവൈ ലൈഫ് സര്‍വേയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഭവനരഹിതര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാന്‍ 4,00,000 രൂപ വീതം ധനസഹായം നല്‍കും. ഇതിനായി 3 കോടി അനുവദിച്ചു. ലഹരി വിമുകത കണ്ണൂര്‍ പ്രചാരണത്തിനായി 5 ലക്ഷം, ബിരുദധാരികള്‍, പ്രൊഫഷനല്‍ ബിരുദധാരികള്‍ എന്നിവരെ ലക്ഷ്യമിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഐടി സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നീ തൊഴിലുടമകളെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് തൊഴിലവസര സംഗമംനടത്തും. ഇതിന്റെ പ്രാഥമിക ചെലവിനായി 2 ലക്ഷം, ഭിക്ഷാടന-വിശപ്പ് രഹിത കണ്ണൂര്‍ പദ്ധതിക്കു 10 ലക്ഷം, കോര്‍പറേഷനെ കാന്‍സര്‍ വിമുക്തമാക്കും, കണ്ണൂര്‍ ദസറയ്ക്കു 10 ലക്ഷം, വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനത്തിനു എട്ട് ലക്ഷം, ഒന്നാം ക്ലാസ് മുറികള്‍ വിസ്മയ ലോകമാക്കി മാറ്റാന്‍ നവകിരണ്‍ പദ്ധതിക്ക് 75 ലക്ഷം, കോര്‍പറേഷന്‍ ഓഫിസിലും മേഖലാ ഓഫിസിലും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന വയോജനങ്ങള്‍ക്ക് വയോജന സഹൃദയ പദ്ധതി നടപ്പാക്കും. വിശ്രമസൗകര്യം, കുടിവെള്ളം, മൊബൈല്‍ റീചാര്‍ജ്ജ്, പരിശീലന ക്ലാസുകള്‍ എന്നിവയ്ക്ക് 10 ലക്ഷം, തരിശ് രഹിത മേഖലയാക്കാന്‍ 25 ലക്ഷം, എല്ലാ വീടുകളിലും 2 വീതം തുണി സഞ്ചിവിതരണത്തിനു 30 ലക്ഷം, കാഴ്ചയില്ലാത്തവര്‍ക്ക് സ്വയംതൊഴില്‍ നല്‍കാന്‍ ആധുനിക രീതിയിലുള്ള നോട്ട് ബുക്ക് നിര്‍മാണ യന്ത്രവും 3 ചോക്ക് നിര്‍മ്മാണ യന്ത്രങ്ങളും നല്‍കും. കാഴ്ചയില്ലാത്തവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കാന്‍ 7 ലക്ഷം വകയിരുത്തി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ വയോജന സേവന സര്‍വേ നടത്തും. സോണല്‍ കേന്ദ്രീകരിച്ച് അങ്കണവാടി ഫെസ്റ്റിനു 10 ലക്ഷം, ഭിന്നശേഷി കുട്ടികളുടെ സംഗമത്തിനു 3 ലക്ഷം,
സോണല്‍ കേന്ദ്രങ്ങളില്‍ നിന്ന് കണ്ണൂര്‍ നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന റോഡുകളിലും അവ കടന്നുപോവുന്ന കവലകളിലും നഗരത്തിന് പുറത്ത് പയ്യാമ്പലം ബീച്ച് റോഡിലും പുല്ലൂപ്പി റോഡിലും 1000 എല്‍ഇഡി ബള്‍ബ് സ്ഥാപിക്കും. സൂര്യതേജസ് പദ്ധതിക്ക് 50 ലക്ഷം, ഹാജിറോഡ് ഇന്റര്‍ലോക്ക് സംവിധാനം ഏര്‍പ്പെടുത്തി നവീകരിക്കാന്‍ 35 ലക്ഷം, കാംബസാര്‍ ബാങ്ക് റോഡില്‍ കോര്‍പറേഷന്‍ കൈവശമുള്ള സ്ഥലത്ത് വിവിധ ഉദ്ദേശങ്ങളോടെയുള്ള വാണിജ്യ സമുച്ചയം നിര്‍മിക്കാന്‍ 50 ലക്ഷം, അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം, എല്ലാ അങ്കണവാടികള്‍ക്കും
ഘട്ടം ഘട്ടമായി കെട്ടിടം നിര്‍മിക്കാന്‍ ആദ്യഘട്ടത്തില്‍ 55 ലക്ഷം, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫിസ് വിപുലീകരണത്തിനു 15 ലക്ഷം, പാറക്കണ്ടിയില്‍ ശിശുസൗഹൃദ പാര്‍ക്കും ഓപണ്‍ ജിംനേഷ്യത്തിനും
25 ലക്ഷം, എല്ലാ പൊതുവിദ്യാലയങ്ങളിലെയും 7 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനം നല്‍കും. പദ്ധതിക്ക് 2 ലക്ഷം വകയിരുത്തി. നഗരത്തില്‍ സൈക്കിള്‍ സവാരി നടത്താന്‍ ആധുനിക രീതിയിലുള്ള 5 സൈക്കിള്‍ ഷെയറിങ് കേന്ദ്രം സ്ഥാപിക്കും. ആവശ്യക്കാര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ചിപ്പ്‌ടോക്കണ്‍ വഴി സൈക്കിളുകള്‍ കൊണ്ടുപോവാം. ആവശ്യത്തിന് ശേഷം ഏറ്റവും അടുത്ത സൈക്കിള്‍ ഷെയറിങ് കേന്ദ്രത്തില്‍ തിരിച്ചേല്‍പിക്കാം. ഇതിനു 40 ലക്ഷം മാറ്റിവച്ചു. കൈത്തറി സ്ഥിരം വിപണന കേന്ദ്രം സ്ഥാപിക്കാന്‍ 50 ലക്ഷം, മുഴുവന്‍ കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാന്‍ 10 ലക്ഷം, തോട്ടട വെസ്റ്റ് യുപി സ്‌കൂള്‍ മുതല്‍ ബണ്ട് പാലം വരെ പുതിയ റോഡ് നിര്‍മിക്കുന്നതിന് 5 ലക്ഷം, ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ നഗത്തില്‍ പുതിയ പൊതുവാഹന സൗകര്യം ഏര്‍പ്പെടുത്തും. ആര്‍ടിഒ., ട്രാഫിക് പോലിസ്, കെഎസ്ആര്‍ടിസി എന്നിവയുമായി സഹകരിച്ച് കണ്ണൂര്‍ നഗരം പ്രദക്ഷിണം ചെയ്യുന്ന 2 മിനി ബസ്സുകള്‍ സര്‍വീസ് നടത്തും. നഗരത്തിലെ എല്ലാ പ്രധാന റോഡുകളെയും പൊതുസ്ഥാപനങ്ങളെയും പ്രധാന ആശുപത്രികളെയും വാണിജ്യ സ്ഥാപനങ്ങളെയും ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവയെല്ലാം ബന്ധപ്പെടുത്തി ടൗണ്‍ സര്‍ക്കിള്‍ സര്‍വീസ് എന്നപേരില്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് മിനി ബസ്സുകള്‍ ഉപയോഗിക്കുന്ന പദ്ധതിക്ക് 1 ലക്ഷം വകയിരുത്തി. യുവജന ക്ലബ്ബുകളുടെ സംഗമം നടത്തും. ഗാന്ധിജയന്തി ദിനത്തില്‍ സേവനദിനം ആചരിക്കും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിനു കായിക ഇനങ്ങളായ കബഡി, കമ്പവലി, ഖൊഖൊ ഇനങ്ങളില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്ന സംരംഭത്തിന് 5 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്.
Next Story

RELATED STORIES

Share it