Flash News

വനിതാ കമ്മീഷന്‍ : പുതിയ അംഗങ്ങള്‍ ചുമതലയേറ്റു



തിരുവനന്തപുരം: കേരള വനിതാ കമ്മീഷനില്‍ പുതിയ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി എന്നിവര്‍ ചുമതലയേറ്റു. രാവിലെ പതിനൊന്ന് മണിക്ക് കമ്മീഷന്‍ ആസ്ഥാനത്തെത്തിയ ഇരുവരെയും മെമ്പര്‍ സെക്രട്ടറി കെ ശൈലശ്രീ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി പ്രഭ, ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. അഞ്ചംഗ കമ്മീഷനില്‍ ഇപ്പോള്‍ നാലു പേരായി. ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന് പുറമെ അഡ്വ. എം എസ് താരയും നിലവില്‍ അംഗങ്ങളായുണ്ട്.  മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ മകളായ ഇ എം രാധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ്. ദേശാഭിമാനി മാനേജ്‌മെന്റ് വിഭാഗത്തിലും ചിന്ത പബ്ലിഷേഴ്‌സിലും പ്രവര്‍ത്തിച്ചിരുന്നു. കാലാവധി കഴിഞ്ഞ കമ്മീഷനില്‍ അവസാന വര്‍ഷം അംഗമായിരുന്ന അഡ്വ. ഷിജി ശിവജി പുതിയ കമ്മീഷനില്‍ വീണ്ടും നിയമിതയായി. എറണാകുളം കോലഞ്ചേരി സ്വദേശിയായ അഡ്വ. ഷിജി സംസ്ഥാന ജെന്‍ഡര്‍ അഡൈ്വസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it