Flash News

വട്ടവടയെ മികച്ച പച്ചക്കറി ഉല്‍പാദന കേന്ദ്രമാക്കും: കൃഷിമന്ത്രി



കോവിലൂര്‍: വട്ടവട, കാന്തല്ലൂര്‍ മേഖലയെ കേരളത്തിലെ മികച്ച പച്ചക്കറി ഉല്‍പാദനകേന്ദ്രമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വട്ടവടയില്‍ അഞ്ചു കോടി രൂപയുടെ കൃഷി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും പച്ചക്കറി കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപയുടെ സബ്‌സിഡി വിതരണത്തിന്റെയും വായ്പാ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വട്ടവടയുടെ വികസനം ലക്ഷ്യമിട്ട് ദേവികുളം ബ്ലോക്കിനെ പ്രത്യേക കാര്‍ഷികമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടത്തെ കര്‍ഷകരെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ നേടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്തല്ലൂര്‍, പഴത്തോട്ടം എന്നിവിടങ്ങളില്‍ 50 ഏക്കര്‍ സ്ഥലത്ത് മാതൃകാ കൃഷിത്തോട്ടമൊരുക്കും. ഈ പ്രദേശത്തെ കാര്‍ഷിക പദ്ധതി നടപ്പാക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളും കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. മികച്ച സേവനം ലഭ്യമാക്കാനായി എല്ലാ കൃഷി ഓഫിസുകളിലും സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it