വടവന്നൂര്‍ മലയമ്പള്ളത്ത് തലയോട്ടി കണ്ടെത്തി
BY Sumeera SMR5 Dec 2015 4:46 AM GMT
Sumeera SMR5 Dec 2015 4:46 AM GMT
വടവന്നൂര്‍: വടവന്നൂര്‍ മലയമ്പള്ളത്ത് തലയോട്ടി കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വടവന്നൂര്നെല്ലിശ്ശേരിയിലാണ് സ്ത്രീയുടെതെന്ന് തോന്നിക്കുന്ന തലയോട്ടിയും മുടിയും എല്ലിന്റെ ചിലഭാഗങ്ങളും കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതില്‍ തിരഞ്ഞെടുപ്പിനു മുമ്പ് കാണാതായ പരോതനായ കോലന്റെ ഭാര്യ നാഗുണ്ണി(85)യുടെതാണെന്ന സംശയം നാട്ടുകാര്‍ പറഞ്ഞു. സ്ത്രീയുടെതെന്ന് തോന്നിക്കുന്ന നീണ്ടമുടിയുടെ ഭാഗങ്ങള്‍ തലയോട്ടിയുടെ പരിസരങ്ങളില്‍നിന്നും കണ്ടെത്തിയിരുന്നു. ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ നായ്ക്കളും മറ്റും കടിച്ചുകീറി നശിപ്പിച്ചിട്ടുണ്ടാവാമെന്ന് പരിശോധനയ്ക്കെത്തിയ പോലിസ് പറഞ്ഞു. രണ്ട് പെണ് മക്കളുള്ള നാഗുണ്ണിയെ പരിചരിക്കുവാന്‍ ആരും ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായത്താലാണ് ജീവിതം തള്ളിനീക്കിയതെന്നും കാണാതായതോടെ ആരും അന്വേഷിക്കുവാനോ പോലിസില്‍ പരാതി നല്കുവാനോ മുന്നോട്ടുവന്നിരുന്നില്ലെന്നും കൊല്ലങ്കോട് പോലിസ് പറഞ്ഞു.നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി പ്രകാശന്, കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തലയോട്ടിയെയും മറ്റു ശരീരഭാഗങ്ങളെയും ശേഖരിച്ച് ഡിഎന്‍എ പരിശോധനക്കും സൂപ്പര്കംപോസ് പരിശോധനക്കും കൊണ്ടുപോയി. ഒന്നര മാസത്തെ പഴക്കമുള്ള ശരീരത്തിലെ തലയോട്ടി വിജനമായ സ്ഥലത്ത് കണ്ടെത്തിയത് മലയമ്പള്ളം വാസികളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT