വടക്കാഞ്ചേരി

വടക്കാഞ്ചേരി
X
vadakkancheri

vadakkancheri

വടക്കാഞ്ചേരി സിറ്റിംഗ് എംഎല്‍എയായ മന്ത്രിയായ സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ മത്സരിക്കുന്നില്ല. ജില്ല പഞ്ചായത്ത് അംഗമായിഷഴ്‌റ് അനില്‍ അക്കര (കോണ്‍.)യാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര താരം കെപിഎസി ലളിതയുടെ പേര് നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥി സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന സേവ്യര്‍ ചിറ്റിലപ്പിള്ളിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് പരസ്യമായ പ്രതിഷേധ പ്രകടനം നടന്നതോടെ ലളിത പിന്മാറി. ഈ ക്ഷീണത്തോടെയാണ് എല്‍ഡിഎഫ് വടക്കാഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് സീറ്റു നല്‍കാതെ മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കി സിപിഎം ജനവിധി തേടുന്നു. സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിന് ആശങ്കയുണര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് യുഡിഎഫിനും ആശങ്കയാണ്. ടി എസ് ഉല്ലാസ് ബാബുവാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എ.കെ. അബ്ദുല്‍ ഗദ്ദാഫി. 2011ല്‍ സി എന്‍ ബാലകൃഷ്ണന്‍ (കോണ്‍.) 6741 വോട്ടിനാണ് ജയിച്ചത്.

[related]
Next Story

RELATED STORIES

Share it