Flash News

വടക്കന്‍ കൊറിയ സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ച് മൂണ്‍ ജെ ഇന്‍



സോള്‍: കൊറിയന്‍ ഉപദ്വീപില്‍ മഞ്ഞുരുക്കത്തിനുള്ള സാധ്യത പകര്‍ന്ന് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തതിനു പിന്നാലെ ആണവരാജ്യമായ ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചാണ് മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാനുള്ള നീക്കവുമായി മൂണ്‍ മുന്നോട്ടുവന്നത്. രാജ്യത്ത് സമാധാനം സ്ഥാപിക്കാനാവശ്യമായ എന്തു നടപടിയും സ്വീകരിക്കുമെന്നും അതിനായി പ്യോങ്‌യാങ് സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.  ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യ രാജ്യമായ യുഎസുമായും ഉത്തര കൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയായ ചൈനയുമായും ആത്മാര്‍ഥമായ ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. കൂടാതെ, ജപ്പാനും സാഹചര്യം ഒത്തുവന്നാല്‍ പ്യോങ്‌യാങും സന്ദര്‍ശിക്കും. മൂണ്‍ പറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ച് യുഎസ്, ചൈന എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തും - അദ്ദേഹം പറഞ്ഞു. പ്യോങ്‌യാങുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ അധികാരത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കു അയവു വരുത്തുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it