wayanad local

വടക്കനാട് പച്ചാടിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പച്ചാടിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പച്ചാടി പാലക്കാട്ടില്‍ ബിജുവിന്റെ കൃഷിയിടത്തിലെ വിളകളാണ് കാട്ടാന നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വാഴ, കവുങ്ങ്്, കുരുമുളക്, പച്ചക്കറികള്‍ എന്നിവയും നശിച്ചു. സമീപത്തെ വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാന കൃഷിയിടത്തോട് ചേര്‍ന്ന ഫെന്‍സിങ് തകര്‍ത്താണ് കൃഷിയിടത്തിലെത്തുന്നത്.
രണ്ടുമാസം മുമ്പും കാട്ടാനയിറങ്ങി വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സമീപത്തെ വയലില്‍ കൃഷിയിറക്കിയ കപ്പയും കഴിഞ്ഞ രാത്രി കാട്ടുപന്നി നശിപ്പിച്ചു. രൂക്ഷമായ വന്യമൃഗശല്യത്താല്‍ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ഈ യുവ കര്‍ഷകന്‍.
Next Story

RELATED STORIES

Share it