kozhikode local

വടകര, തിരുവള്ളൂര്‍ അക്രമം : ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍



വടകര: കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലും തിരുവള്ളൂരിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും രണ്ട് സിപിഎം പ്രവര്‍ത്തകരും അറസ്റ്റിലായി. നാരായണനഗറിലെ യുവധാര കലാസമിതി ഓഫിസ് തീവെച്ചു നശിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണനഗറിലെ മീത്തലെ മാണിക്കോത്ത് റോഷിന്‍ (22), തിരുവള്ളൂര്‍ ടൗണിലെ മുസ്ലിംലീഗ് ഓഫിസ് അക്രമിച്ച കേസില്‍ തിരുവള്ളൂര്‍ സ്വദേശികളായ നാറാണത്ത് സജിത്ത് (38), പിലാത്തോട്ടത്തില്‍ ബിജു (34) എന്നീ സിപിഎം പ്രവര്‍ത്തകരെയുമാണ് വടകര ഡിവൈഎസ്പി കെ സുദര്‍ശനും സംഘവും അറസ്റ്റ് ചെയ്തത്. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ എട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും വടകര കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. അതേ സമയം ബിജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വടകരയിലെ സിപിഎം ഓഫിസ് അക്രമിച്ച കേസിലും ആര്‍എസ്എസ് കാര്യാലയം അക്രമിച്ച കേസിലും പ്രതികള്‍ക്കായി പൊലിസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it