Flash News

വടകരയില്‍ കാര്‍ ലോറിയിലിടിച്ച് മൂന്നു മരണം

വടകരയില്‍ കാര്‍ ലോറിയിലിടിച്ച് മൂന്നു മരണം
X


വടകര : ദേശീയപാത വടകര മുട്ടുങ്ങലില്‍ കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് മൂന്ന് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുന്നോല്‍ കുറിച്ചിയില്‍ ഇയ്യത്തുംകാട് ശ്രീനാരായണ മഠത്തിന് സമീപം സൈന ബാഗ് ഹൗസില്‍ അനസ് (20), പുന്നോല്‍ കുറിച്ചിയില്‍ പരയങ്ങാട് ഹൗസില്‍ സഹീര്‍ (20), പുന്നോല്‍ റൂഫിയ മന്‍സില്‍ നിഹാല്‍ (20) എന്നിവരാണ് മരിച്ചത്. കണ്ണുര്‍ ഭാഗത്ത് നിന്ന് വരുന്ന കണ്ടയിനര്‍ ലോറി എതിര്‍ ദിശയിലേക്ക് പോകുന്ന കെഎല്‍ 58 വി 3968 നമ്പര്‍ സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്ന രണ്ട് പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറിച്ചിയില്‍ സുലൈഖ മന്‍സില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍, സഹീറിന്റെ മകന്‍ ത്വല്‍ഹത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കോഴിക്കോട് പോയി വസ്ത്രമെടുത്ത് തിരിച്ചു വരികയായിരുന്നു ഇവരെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇസ്മായില്‍ ആണ് മരിച്ച അനസിന്റെ പിതാവ്. ഉമ്മ ഫൈറൂസി. പുന്നോല്‍ സൂഫിയ മന്‍സില്‍ നൗഷാദിന്റെയും റൂഫിയയുടെയും മകനാണ് നിഹാല്‍. പരയങ്ങാട്ട് ഹൗസില്‍ ഹാരിസിന്റയും താഹിറയുടെയും മകനാണ് സഹീര്‍.
Next Story

RELATED STORIES

Share it