Flash News

വടകരയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം; ഓഫീസുകള്‍ തകര്‍ത്തു

വടകരയില്‍ ആര്‍എസ്എസ്-സിപിഎം  സംഘര്‍ഷം; ഓഫീസുകള്‍ തകര്‍ത്തു
X


വടകര: വടകര പുതിയ സ്റ്റാന്റിന് സമീപം ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം. രാത്രി ഏഴുമണിയോടെയാണ് ഇരുവിഭാഗവും സംഘടിച്ചെത്തിയത്. നാരായണ നഗറിലെ ആര്‍എസ്എസ് ഓഫിസിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തൊട്ടുപിന്നാലെ സമീപത്തെ സിപിഎം ഗ്രന്ഥാലയത്തിന് ആര്‍എസ്എസുകാര്‍ തീയിട്ടു.
ബുധനാഴ്ച രാത്രി നഗരത്തിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. വടകര നഗരത്തില്‍ വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it