kozhikode local

വടകരയിലെ നാര്‍ക്കോട്ടിക് കോടതിയുടെ സിറ്റിങ് നിലച്ചു



വടകര: കേരളത്തില്‍ മയക്കുമരുന്നു കേസുകള്‍ വിചാരണ ചെയ്യാനുള്ള സ്‌പെഷ്യല്‍ കോടതികളില്‍ ഒന്നായ വടകരയിലെ എന്‍ഡിപിഎസ് കോടതിയിലെ സിറ്റിങ് നിലച്ചു. മയക്കു മരുന്നു കേസുകള്‍ വിചാരണ ചെയ്യാന്‍ കേരളത്തില്‍ ആകെ രണ്ട് സ്‌പെഷ്യല്‍ കോടതികളാണുള്ളത്. ഒന്ന് വടകരയും മറ്റൊന്ന് തൊടുപുഴയിലും. ഇതില്‍ വടകരയിലുള്ള കോടതിയാണ് ജഡ്ജിയില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചത്. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ കോടതി പ്രവര്‍ത്തിക്കുന്നില്ല. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മയക്കു മരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം നിലച്ചത്. ഈ കോടതി സ്ഥാപിതമായതുമൂതല്‍ ഇത്രയും സമയം പ്രവര്‍ത്തനം നിലച്ച ഒരു അവസരം ഈ കോടതിക്കുണ്ടായിട്ടില്ല. അഞ്ഞൂറോളം കേസുകള്‍ ഇവിടെ വിചാരണ കാത്തു കിടക്കുകയാണ്. നൂറോളം റിമാന്‍ഡ് പ്രതികളും അത്രയും വരുന്ന വിചാരണ തടവുകാരുടെയും കേസ് ഈ കോടതിയിലുണ്ട്. കോഴിക്കോട് വഖഫ് ട്രിബ്യൂണലിനാണ് ഈ കോടതിയുടെ ചാര്‍ജ്ജ്  നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രതികളെ വടകര എത്തിച്ച് അവിടെ നിന്നും വിചാരണ ക്ലാര്‍ക്കിനൊപ്പം കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണലില്‍ പോയി റിമാണ്ട് നീട്ടി വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രതികളുടെ ജാമ്യാ പേക്ഷ പരിഗണിക്കാന്‍ ആളില്ല. ഹൈക്കോടതി അനു വദിച്ച ജാമ്യംഉത്തരവു പ്രകാരം പുറത്തിറങ്ങണമെങ്കില്‍ ദിവസം രണ്ടു തവണയെങ്കിലൂം കോഴിക്കോട്ടേക്ക് പോകണം. പുതിയ പ്രതികളെ അറസ്റ്റ് ചെയ്യു കൊണ്ട് വരുന്നമുറക്ക് പ്രതികളെയും തൊണ്ടിമുതലുകളുമായി പലതവണ കോഴിക്കോടിനു ബസ്സ് കയറേണ്ട ഗതികേടിലാണ് കോടതി ജീവനക്കാര്‍.
Next Story

RELATED STORIES

Share it