malappuram local

വഖ്ഫ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ വഖ്ഫ് ബോര്‍ഡ് നീക്കം; പരാതിയുമായി നാട്ടുകാര്‍

തിരുനാവായ: കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ വഖ്ഫ് ബോര്‍ഡ് തീരുമാനം. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മഹല്ല് നിവാസികള്‍ രംഗത്ത്. എടക്കുളം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നിലവിലെ ഭരണ സമിതിയെ മരവിപ്പിച്ച് ഭരണം വഖ്ഫ് ബോര്‍ഡ് ഏറ്റെടുക്കണമെന്ന വിധി നടപ്പാക്കാതെ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വഖഫ് ബോര്‍ഡ് എടുത്ത തീരുമാനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് മഹല്ലു നിവാസികള്‍ രംഗത്തു വന്നിരിക്കുന്നത്.
മഹല്ലു നിവാസികളായ ചങ്ങമ്പള്ളി മമ്മുണ്ണി ഗുരുക്കള്‍, കെ പി ഹംസ ഹാജി, സി പി മുഹമ്മദ് അഷ്‌റഫ് ,സി പി മുഹമ്മദ് കുട്ടി ഹാജി, ഇ പി മുഹമ്മദ് കുട്ടി, അവറാങ്കല്‍ മുയ്തീന്‍ കുട്ടി എന്നിവര്‍ എന്നിവര്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന് പരാതി നല്‍കിയത്. 2017 മാര്‍ച്ച് മൂന്നിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച നിലവിലെ ഭരണ സമിതിയെ മരവിപ്പിച്ച് ഭരണം വഖഫ് ബോര്‍ഡ് ഏറ്റെടുക്കണമെന്നും 2012 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നുമായിരുന്ന ട്രിബ്യൂണല്‍ ഉത്തരവ്.
ഈ ഉത്തരവ് നടപ്പാക്കാതെ 2018 മെയ് എട്ടിന് നടന്ന വഖഫ് ബോര്‍ഡ് യോഗം എടക്കുളം മഹല്ലില്‍ പ്രഖ്യാപിച്ച 17അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് ഭാരവാഹികളെ തെരെഞ്ഞെടുക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെതിരായാണ് മഹല്ല്‌നിവാസികളുടെ നീക്കം.
കൃത്യമായി ജനറല്‍ ബോഡി യോഗങ്ങള്‍ വിളിക്കാതെയും കാലാവധി കഴിഞ്ഞിട്ടും പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്നത് അകാരണമായി വൈകിപ്പിച്ചും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്റ നിയന്ത്രണത്തില്‍ ജനറല്‍ ബോഡി വിളിക്കുകയും ഭരണഘടനാപരമായ മഹല്ല് നിവാസികളുടെ തെരെഞ്ഞെടുപ്പ് അവകാശങ്ങളെ അവഗണിച്ച് നിവാസികളില്‍ നിന്ന് പുതിയ ഭാരവാഹികള്‍ക്ക് വേണ്ടി കൊടുത്ത ഒരു പാനല്‍  പരിഗണിക്കാതെ പുതിയ ഭരണ സമിതിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ആരോപണം. വാര്‍ഷിക വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ച് ബോധിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. ഇത് തര്‍ക്കത്തിനിടയാക്കുകയും ബഹളമയമായ അന്തരീക്ഷത്തില്‍ തങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
കോടികളുടെ ക്രയവിക്രയ പ്രവര്‍ത്തനങ്ങളുടെ, വരവ് ചിലവ് കണക്കുകളും റിപ്പോര്‍ട്ടും ഓഡിറ്റിങ്ങ് നടത്തിയിട്ടില്ല എന്നും സമ്മതിച്ച  ചെയര്‍മാന്‍ കണക്കുകള്‍ പാസാക്കി ഒപ്പ് വെക്കുന്നില്ല എന്ന് നിവാസികള്‍ക്ക് വാക്ക് കൊടുത്ത് മാറ്റിവക്കുകയാണ് ഉണ്ടായത്. പുതിയ ഭാരവാഹികള്‍ സ്വയം അധികാരം ഏറ്റെടുത്ത് നടത്തുകയായിരുന്നു എന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it