Second edit

വംശശുദ്ധി തേടി

പല ഭരണവര്‍ഗങ്ങളും പരസ്യമായോ രഹസ്യമായോ വംശമഹിമയില്‍ വിശ്വസിക്കുന്നതിനാല്‍ ചിലപ്പോള്‍ ജനങ്ങളെ ബുദ്ധിപരമായും ശാരീരികമായും മെച്ചപ്പെടുത്താന്‍ ശാസ്ത്രീയമെന്നു കരുതുന്ന തന്ത്രങ്ങള്‍ സ്വീകരിക്കാറുണ്ട്. സ്വീഡനില്‍ 1976 വരെ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമമനുസരിച്ച് വംശശുദ്ധി നിലനിര്‍ത്തുന്നതിന് നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കിയിരുന്നു. നിയമം റദ്ദാക്കിയതിനെ തുടര്‍ന്ന് 60,000ലധികം പേര്‍ക്കാണ് ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കിയത്. നോര്‍വേയിലും ഡെന്‍മാര്‍ക്കിലും അത്തരം നിയമങ്ങള്‍ ഉണ്ടായിരുന്നു. ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കറുത്തവരുടെ എണ്ണം കൂടുന്നതു തടയാന്‍ നിര്‍ബന്ധിത വന്ധ്യംകരണം ആയുധമാക്കി. ചൈനയായിരുന്നു ഇത്തരം കാടന്‍ നടപടികളില്‍ മുന്നില്‍. 1980ല്‍ നാം രണ്ട് നമുക്കൊന്ന് നിയമം പാസാക്കിയതിനെ തുടര്‍ന്ന് ധാരാളം പേര്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയരായി. അത്തരം ഇടപെടലുകളുടെ അനര്‍ഥം ഇപ്പോഴാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ജപ്പാനിലുമുണ്ടായിരുന്നു അത്തരം നിയമങ്ങള്‍. കുറ്റവാസന, ബുദ്ധിമാന്ദ്യം. അക്രമവാഞ്ഛ എന്നിവ ആരോപിച്ച് അനേകായിരങ്ങളുടെ പുനരുല്‍പാദനശേഷിയാണ് ഗവണ്‍മെന്റ് ബലമായി നശിപ്പിച്ചത്. അംഗവൈകല്യമുള്ളവരും ചില പാരമ്പര്യ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമായിരുന്നു പ്രധാന ഇരകള്‍. 1996ലാണ് ഈ നിയമം എടുത്തുകളഞ്ഞത്.

Next Story

RELATED STORIES

Share it