kozhikode local

ലോഡ്ജുകള്‍ കേന്ദ്രീകരിച് ചൂതാട്ടം; 13 പേര്‍ അറസ്റ്റില്‍



വടകര: നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നുണ്ടെന്നറിഞ്ഞ്  പൊലീസ് നടത്തിയ റെയ്ഡില്‍ 13 പേര്‍ പിടിയിലായി. പുതിയ ബസ്സ്സ്റ്റാന്‍ഡ് പരിസരത്തെ ശ്രീ കൃഷ്ണ ഇന്റര്‍ നാഷണല്‍ ടൂറിസ്്റ്റ് ഹോം, എടോടി ബ്ലൂ സ്റ്റാര്‍ ലോഡ്ജ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രിയോടെ വടകര എസ്‌ഐ ജെഇ ജയനും സംഘവും റെയ്ഡ് നടത്തിയത്. ശ്രീ കൃഷ്ണ ഹോട്ടലില്‍ നിന്നും 7 പേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ കയ്യില്‍ നിന്ന് 1,21,800 രൂപയും, ബ്ലൂ സ്റ്റാറില്‍ നിന്നും 6 പേര്‍ അറസ്റ്റിലാവുകയും 1,07,300 പിടിച്ചെടുക്കുകയും ചെയ്തു. ചോറോട് പാഞ്ചേരിക്കാട്ടില്‍ മുനീര്‍(30), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ വിനോദ്(38), മയ്യന്നൂര്‍ മൊട്ടതറേമ്മല്‍ റാഷിദ്(32), മയ്യന്നൂര്‍ പാറയുള്ള പറമ്പത്ത് പ്രവീണ്‍(33), വില്യാപ്പള്ളി പാറയുള്ളതില്‍ താഴെക്കുനി അഷ്‌റഫ്(44), പുറങ്കര ആനാടിക്കല്‍ രതീശന്‍(29), കൈനാട്ടി ബീച്ചില്‍ ഇരുമ്പിച്ചന്റിവിട അബ്ദുല്‍ സലാം(32) എന്നിവരെ ശ്രീകൃഷ്ണ ലോഡ്ജില്‍ വച്ചും, വടകര ബീച്ച് ആടുമുക്ക് പുത്തന്‍പുരയില്‍ കബീര്‍(30), ആവിക്കല്‍ ബീച്ച് കല്ലേരി കുഞ്ഞമ്മദ്(50), പുറങ്കര പുത്തന്‍ പുരയില്‍ മുഹമ്മദ് അഷ്‌കര്‍(38), കൊയിലാണ്ടി വളപ്പില്‍ കണ്ടത്തില്‍ അനീസ്(35), വടകര ബീച്ച് തൊണ്ടിപൊയില്‍ അബ്ദുറഹിമാ ന്‍(50), കൊയിലാണ്ടി കൊല്ലം ബീച്ച് റോഡില്‍ കുത്തന്‍വെള്ളി റഹൂഫ്(44) എന്നിവരെ ബ്ലൂസ്റ്റാര്‍ ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വന്‍ ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലോഡ്ജുകളില്‍ രഹസ്യമായി ഒത്തൂകൂടി മണിക്കൂറുകളോളം കളിയിലേര്‍പെടുകയാണ് ഇവര്‍ ചെയ്യുന്നത്. മുമ്പൊക്കെ വീടുകളും ആളൊഴിഞ്ഞ സ്ഥലവുമൊക്കെ കേന്ദ്രമാക്കിയാണ് ചീട്ടുകളിയെങ്കില്‍ പൊലീസ് നടപടി ഭയന്നാണ് ലോഡ്ജുകളിലേക്ക് മാറ്റിയത്. സ്ഥിരമായി ഒരു ലോഡ്ജില്‍ നില്‍ക്കാതെ മാറിമാറിയാണ് കളി. ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്്.
Next Story

RELATED STORIES

Share it