thrissur local

ലോക ഫുട്‌ബോളിനെ വരവേറ്റ് ടാസ്സ ഒരു ലക്ഷം ഗോളുകള്‍ അടിക്കും

തൃശൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള തൃശൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ (ടാസ്സ) ലോക ഫുട്‌ബോളിനെ വരവേറ്റ് ഒരു ലക്ഷം ഗോളുകള്‍ അടിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ കലാ കായിക വിഭാഗമായ ടാസ്സ യൂനിറ്റുകള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഒരു ലക്ഷം ഗോളുകള്‍ അടിക്കുന്നത്. തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ പ്രത്യേകം തയ്യാറാക്കുന്ന ഗോള്‍ പോസ്റ്റില്‍ 13 ന് വൈകീട്ട് മൂന്ന് മുതല്‍ ആറുവരെ ജില്ലാതല ഗോള്‍ മല്‍സരം നടത്തും.
അന്താഷ്ട്ര ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ നേതൃത്വം നല്‍കും. ദേശീയ, സംസ്ഥാന, ജില്ലാ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത കളിക്കാര്‍ക്കും ലോക ഫുട്‌ബോളിന്റെ വരവേല്‍പ്പ് ഉല്‍സവത്തില്‍ പങ്കെടുക്കാനവസരം നല്‍കും. തേക്കിന്‍കാട് മൈതാനത്ത് ഒരുക്കുന്ന ഗോള്‍ പോസ്റ്റില്‍ ഒരാള്‍ക്ക് മൂന്ന് ഗോള്‍ അടിക്കാന്‍ അവസരം നല്‍കും. രണ്ട് ഗോള്‍ നേടുന്നവര്‍ക്ക് സമ്മാനം നല്‍കും.
വിവിധ ലോക ടീമുകളുടെ ആരാധകര്‍ക്ക് ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് വന്നാല്‍ പ്രത്യേക ഗ്രൂപ്പുകളാക്കിതിരിച്ച് ഗോള്‍ മല്‍സരവും നടത്താം.
ഇതേ മാതൃകയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും 14, 15 തീയതികളില്‍ വിവിധ മണ്ഡലങ്ങളിലെ ടാസ്സ ക്ലബുകള്‍ ലോക ഫുട്‌ബോളിനെ വരവേല്‍ക്കും.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ലോക കപ്പ് മല്‍സരം കാണാന്‍ ടാസ്സയുടെ നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ സൗകര്യം ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ടാസ്സ ചെയര്‍മാന്‍ കെ അജിത്ത് കുമാര്‍, സെക്രട്ടറി കല്ലൂര്‍ ബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it