wayanad local

ലോക പരിസ്ഥിതി ദിനത്തില്‍ അരുവിക്കൊരു പുനര്‍ജനിയുമായി മേപ്പാടി



മേപ്പാടി: ലോക പരിസ്ഥിതി ദിനത്തില്‍ സ്വാമിനാഥന്‍ ഗവേഷണ നിലയവും വയനാട് സോഷ്യല്‍ ഫോറസ്ട്രി, മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, പ്രതിഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഹരിശ്രീ ഗ്രന്ഥശാല, ബ്ലേസ് ചുങ്കത്തറ, അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ഡ്‌സ് ക്ലബ്ബ്, മഹാത്മ പുത്തൂര്‍വയല്‍, പുത്തൂര്‍വയല്‍ സംരക്ഷണ സമിതി, വിത്തുകാട് പൗരസമിതി എന്നിവയും സംയുക്തമായി വിത്തുകാടില്‍ നിന്ന് ഉല്‍ഭവിച്ച് കമ്പനിയുടെ പോഷകനദിയിലേക്ക് വന്നുചേരുന്ന 10 കിലോമീറ്റര്‍ നീളമുള്ള അരുവിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി വിവിധ കര്‍മപരിപാടികള്‍ സംഘടിപ്പിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'അരുവിക്കൊരു പുനര്‍ജനി' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് നിര്‍വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെംബര്‍ ലളിത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എം എം ജിതിന്‍, പഞ്ചായത്ത് അംഗം സഹിഷ്ണ, സി കെ വര്‍ഗീസ് കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it