ലോക പരിസ്ഥിതി ദിനം: ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും

തേഞ്ഞിപ്പലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടുത്തമാസം ആറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരാള്‍ക്ക് ഒരു മരം പദ്ധതി നടപ്പാക്കും. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ച് ഞായറാഴ്ച ആയതിനാല്‍ പ്രവൃത്തിദിനമായ ആറാം തിയ്യതി പദ്ധതിയുടെ ഉദ്ഘാടനം സിനിമാനടന്‍ ശ്രീനിവാസന്‍ കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നിര്‍വഹിക്കും.
കാംപസിലെ അത്യുഷ്ണം കുറച്ച് ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അനുമതി നല്‍കിയിട്ടുള്ളത്. വനംവകുപ്പില്‍ നിന്ന് ഉള്‍പ്പെടെ വൃക്ഷത്തൈകള്‍ ശേഖരിച്ചാണ് സംസ്ഥാനത്താദ്യമായി ഒരു സര്‍വകലാശാല ഇത്തരമൊരു പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ ഒരുങ്ങുന്നത്. പദ്ധതി കോളജ് കാംപസുകളിലേക്കും വ്യാപിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it