ernakulam local

ലോക തൊഴിലാളിദിനം ആചരിച്ചു

ആലുവ: സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ആലുവയില്‍ സാര്‍വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്നില്‍ സമ്മേളനം സിപിഐ ജില്ല സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയാണി ആര്‍എസ്എസും അവരുടെ പ്രസ്ഥാനങ്ങളും നിലകൊണ്ടിരുന്നത്. ഈ കാലഘട്ടത്തില്‍ അവര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. എക്കാലത്തും തൊഴിലാളികളെ ഇല്ലാതാക്കുകയാണു ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ലക്ഷ്യമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി സലീം, വി പി ജോര്‍ജ്, എ ഷംസുദ്ദീന്‍, വിശ്വകല തങ്കപ്പന്‍, കെ ആര്‍ സദാനന്ദന്‍, കെ ജെ ഡൊമിനിക്, എം ജെ ടോമി, കെ പി സാല്‍വിന്‍, നാസര്‍ മുട്ടത്തില്‍, പി എം സഹീര്‍, ടി എന്‍ സോമന്‍, തോപ്പില്‍ അബു,  എ പി ഉദയകുമാര്‍, അഷറഫ് വള്ളൂരാന്‍ സംസാരിച്ചു.
മട്ടാഞ്ചേരി: ലോക തൊഴിലാളി ദിനത്തില്‍ എഫ്‌ഐടി യു മെയ്ദിന റാലി നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. നൗഷാദ് ശ്രീമൂലനഗരം, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ എടയാര്‍, മണ്ഡലം പ്രസിഡന്റ് സി എ നസീര്‍ സംസാരിച്ചു.
മട്ടാഞ്ചേരി: മെയ്ദിനത്തോടനുബന്ധിച്ച് കൊച്ചി ഏരിയയില്‍ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചുള്ളിക്കലില്‍ നിന്ന് ആരംഭിച്ച പ്രകടനം തോപ്പുംപടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി കെ അഷറഫ് ഉദ്്ഘാടനം ചെയ്തു. കെ ജെ മാക്‌സി എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ്, ബി ഹംസ, കെ എഡ്വിന്‍, എം കെ അഭി, കെ ജെ ആന്റണി, ഷാജി, കെ പി വിജയകുമാര്‍, ജോണ്‍സണ്‍ സംസാരിച്ചു.
മട്ടാഞ്ചേരി: സിറ്റിറ്റിയു, എഐടിയുസി, എന്‍എല്‍സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മെയ് ദിന റാലി നടത്തി. തോപ്പുംപടിയില്‍ നിന്ന് ആരംഭിച്ച റാലി ചുള്ളിക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുന്‍ എംപി തമ്പാന്‍ തോമസ് ഉദ്്ഘാടനം ചെയ്തു. അജയ് തറയില്‍, എം ഡി ആന്റണി, വി എച്ച് ഷിഹാബുദ്ധീന്‍, പി എസ് ആഷിക്ക്, പി എം അബ്ദുല്‍ ഖാദര്‍, ഷീബാ ലാല്‍, കെ കെ ശംസു, എം ഉമ്മര്‍, സക്കറിയ ഫര്‍ണാണ്ടസ്, എം ജെ കൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it