Flash News

ലോകനേതാക്കളെ നോമ്പു തുറക്കാന്‍ വിളിക്കുന്ന ഫലസ്തീന്‍ ബാലന്‍ വൈറലാവുന്നു

ലോകനേതാക്കളെ നോമ്പു തുറക്കാന്‍ വിളിക്കുന്ന ഫലസ്തീന്‍ ബാലന്‍ വൈറലാവുന്നു
X
കോഴിക്കോട്: ലോകനേതാക്കളെ നോമ്പു തുറക്കാന്‍ വിളിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥി ബാലന്റ കഥ പറയുന്ന സംഗീത വീഡിയോ വൈറലാവുന്നു. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ലക്ഷങ്ങളാണ് യുട്യൂബില്‍ കണ്ടത്.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ തുടങ്ങിയ ലോകനേതാക്കളെ ഇഫ്താര്‍ വിരുന്നിനു ക്ഷണിക്കുന്ന കുട്ടിയാണ് മ്യൂസിക് വീഡിയോയിലെ കേന്ദ്ര കഥാപാത്രം. തന്റെ രാജ്യമായ ഫലസ്തീന്‍ നേരിടുന്ന നിലനില്‍പു ഭീഷണിയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കള്‍ക്കു മുമ്പില്‍ വിവരിക്കുന്നതുപോലെയാണ് അറബിയിലുള്ള ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകവ്യവസ്ഥിതിയെ കൂടി ഈ കലാസൃഷ്ടി ചോദ്യംചെയ്യുന്നുണ്ട്. ബുധനാഴ്ച പുറത്തിറങ്ങിയ സംഗീത വീഡിയോ ഇതിനകം 20 ലക്ഷത്തോളംപേര്‍ കണ്ടുകഴിഞ്ഞു.
Next Story

RELATED STORIES

Share it