Pravasi

ലോകത്തിലെ അപൂര്‍വ കറന്‍സി-നാണയ ലേലം ഖത്തറില്‍



ദോഹ: ലോകത്തിലെ അപൂര്‍വ കറന്‍സി-നാണയ ലേലത്തിനു അടുത്ത ശനിയാഴ്ച ദോഹ വേദിയാകും. ഖത്തറിലെയും ലോക രാജ്യങ്ങളിലെയും കറന്‍സി-നാണയ സമാഹര്‍ത്താക്കള്‍ പങ്കെടുക്കുന്നതാണ് ലേലം. കത്താറയിലെ അല്‍ബാഹി ഓക്ഷന്‍ ഹൗസിന്റെ ആസ്ഥാനത്താണ് ലേലം.ഒന്ന്, പത്ത്, 50, 100, 500 എന്നീ ഇനങ്ങളിലെ പഴയ ഖത്തരി റിയാലുകളും ഖത്തര്‍ ആന്റ് ദുബായ് കറന്‍സി കൗണ്‍സില്‍ പുറപ്പെടുവിച്ച 10, 50, 100 റിയാലുകളും ലേലത്തിലുണ്ടാകും. 2,92,000 ഖത്തരി റിയാലാണ് ഇതിന്റെ മൊത്തം മൂല്യമായി കണക്കാക്കുന്നത്. ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ഖത്തറിലെ മഹോന്നത വ്യക്തികളുടെ ചിത്രങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്തിരിക്കുന്നതുമായ അപൂര്‍വ നാണയങ്ങളും പ്രദര്‍ശിപ്പിക്കും. കൂടാതെ പക്ഷികളുടെയും മാനിന്റെയും ചിത്രങ്ങള്‍ രേഖപ്പെടുത്തിയ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും നാണയങ്ങളും ലേലത്തിലുണ്ടാകും. 2003ലെ ദേശീയ സാംസ്‌കാരിക-കലാ-പൈതൃക സമിതിയാണ് ഇത് തയ്യാറാക്കിയത്. പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ ചിത്രം പതിപ്പിച്ച സ്വര്‍ണ-വെള്ളി നാണയങ്ങള്‍ ലേലത്തില്‍ പ്രദര്‍ശിപ്പിക്കും. മുന്‍ ദേശീയ സാംസ്‌കാരിക-കലാ-പൈതൃക സമിതി 2003ലാണ് 500 എണ്ണം മാത്രമുള്ള ഈ സ്വര്‍ണ നാണയങ്ങളും ആയിരം വെള്ളി നാണയങ്ങളും പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it