Flash News

ലോകകപ്പ്: സ്പാനിഷ് ടീമില്‍ നിന്ന് അലോന്‍സോയും ഫാബ്രിഗാസും മൊറാറ്റയും പുറത്ത്

ലോകകപ്പ്: സ്പാനിഷ് ടീമില്‍ നിന്ന് അലോന്‍സോയും ഫാബ്രിഗാസും മൊറാറ്റയും പുറത്ത്
X



മാഡ്രിഡ്: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 23 അംഗ സ്പാനിഷ് ടീമിനെ കോച്ച് ജൂലെന്‍ ലോപ്പെറ്റഗുയി പ്രഖ്യാപിച്ചു. ചെല്‍സി താരങ്ങളായ മര്‍ക്കോസ് അലോന്‍സോയെയും സെസ്‌ക് ഫാബ്രിഗാസിനെയും അല്‍വാറോ മൊരാട്ടയെയും ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ആഴ്‌സനലിന്റെ ലെഫ്റ്റ് ബാക്ക് വിങര്‍ നാച്ചോ മോണ്‍ട്രിയലിനെ ടീമിലുള്‍പ്പെടുത്തിയത് ശ്രദ്ദേയമായി. അത്‌ലറ്റികോ വിങര്‍ വിറ്റോലോയെയും 23 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടീം: ഗോള്‍കീപ്പര്‍: ഡേവിഡ് ഡി ജിയ,  കെപ അരിസബെലഗ, പെപെ റെയ്‌നഡിഫന്‍ഡര്‍മാര്‍:സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വേ, ജോര്‍ഡി ആല്‍ബ,ഡാനി കര്‍വാചല്‍, സിസാര്‍ അസ്പിലിക്യൂട്ട, നാച്ചോ, നാച്ചോ മോണ്‍റിയല്‍, അല്‍വാരോ ഒഡ്രിയോസോല. മിഡഫീല്‍ഡര്‍: ഇസ്‌കോ, തിയാഗോ അല്‍കാന്‍ഡ്ര, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ഡേവിഡ് സില്‍വ, ആന്ദ്രെ ഇനിയേസ്റ്റ, സോള്‍ നിഗ്വെസ്, കോക്കേ,  ഫോര്‍വാര്‍ഡ്: മാര്‍കോ അസെന്‍സിയോ, ഇയാഗോ ആസ്പാസ്, ഡീഗോ കോസ്റ്റ, റോഡ്രിഗോ, ലൂക്കാസ് വാസ്‌കസ്. നൈന്‍ഗോളനില്ലാതെ ബെല്‍ജിയം ലോകകപ്പിന്റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ബെല്‍ജിയത്തിന്റെ പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനെസ് പ്രഖ്യാപിച്ച 28 അംഗ സാധ്യതാ ടീമില്‍ സാധ്യതാ ടീമില്‍ നിന്ന് റോമന്‍ സൂപ്പര്‍ താരം റാഡ്യ നൈന്‍ഗോളന്‍ പുറത്ത്. ടീമിലിടം കണ്ടെത്താനാവാത്തതോടെ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.  പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസമാണ് കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുമ്പോഴും ലോകകപ്പ് ടീമില്‍ നിന്ന് നൈന്‍ഗോളന് പുറത്തേക്കുള്ള വഴിതെളിച്ചത്. സൂപ്പര്‍ താരങ്ങളായ ലുക്കാക്കുവും ഡി ബ്രുയിനും ഹസാര്‍ഡും ടീമിലിടം കണ്ടെത്തി. ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയില്‍ മിന്നുന്ന ഫോമിലാണ് 30കാരനായ നൈന്‍ഗോളന്‍ കളിക്കുന്നത്. റോമയുടെ ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ പ്രവേശനത്തിന് പിന്നിലെ കരുത്തും ആരാധകര്‍ നിന്‍ജ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന നൈന്‍ഗോളനായിരുന്നു. നിലവില്‍ ലോകത്തുള്ളതില്‍ വെച്ച് എറ്റവും മികച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ എന്ന് പല മുന്‍താരങ്ങളും വിശേഷിപ്പിക്കുന്ന നൈന്‍ഗോളന്‍ എന്നാല്‍ ദേശീയ ടീമിനായി 29 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. 2014 ലോകകപ്പ് ടീമില്‍ നിന്നും നൈന്‍ഗോളന്‍ പുറത്തായിരുന്നു.നൈന്‍ഗോളനെ ഒഴിവാക്കിയപ്പോള്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ കളിച്ച മധ്യനിരതാരം നെസര്‍ ചാഡ്‌ലി, ക്രിസ്റ്റ്യന്‍ ബെന്‍ടെക്കെ, പരിക്കേറ്റ മിഷി ബാറ്റ്ഷുവായി എന്നിവര്‍ സാധ്യതാ ടീമില്‍ ഇടം കണ്ടെത്തി. ഗോള്‍ക്കീപ്പര്‍മാരായി തിബൗട്ട് കോര്‍ട്ടോയിസ്, സിമോണ്‍ മിഗ്‌നോലെറ്റ്, പ്രതിരോധ നിരതാരം വിന്‍സെന്റ് കംപാനി, ടോബി ആള്‍ഡര്‍വൈറെള്‍ഡ്, തോമസ് വെര്‍മീലന്‍, ജാന്‍ വെര്‍ട്ടങ്കന്‍, മധ്യനിരതാരം മൗറെന്‍ ഫെല്ലെയിനി, കെവിന്‍ ഡി ബ്രുയിന്‍, അലെക്‌സ് വിറ്റ്‌സല്‍, മൂസാ ഡെംബലെ മുന്നേറ്റനിരയില്‍ ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, ഡ്രെയിസ് മെര്‍ട്ടന്‍സ് എന്നിവരും ടീമിലുണ്ട്.
Next Story

RELATED STORIES

Share it