ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്ക് നാലാംസ്ഥാനം

ബെര്‍ലിന്‍: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തു. മൂന്നു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 10 മെഡലുകളാണ് ഇന്ത്യക്കു ലഭിച്ചത്.
കഴിഞ്ഞ മാസം 29ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ 48 രാജ്യങ്ങളിലെ 585 താരങ്ങളാണ് മല്‍സരിച്ചത്. ഇതില്‍ 24 രാജ്യങ്ങള്‍ക്കു മാത്രമേ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനായുള്ളൂ.
ഏഴു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമടക്കം 12 മെഡലുകള്‍ നേടിയ ഇറ്റലിയാണ് ചാംപ്യന്മാരായത്.
Next Story

RELATED STORIES

Share it