Flash News

ലോകകപ്പ് യോഗ്യതാ മല്‍സരം ; മൊറോക്കോയ്ക്കും ടുണീഷ്യക്കും യോഗ്യത



അബിഡ്ജാന്‍(ഐവറികോസ്റ്റ)്: 20 വര്‍ഷത്തിന് ശേഷം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അറ്റ്‌ലസ് സിംഹമെന്ന പേരിലറിയപ്പെടുന്ന മൊറോക്കോ ലോകകപ്പിനെത്തുന്നു. ആഫ്രിക്കന്‍ ആനകളെന്നു വിളിപ്പേരുള്ള ഐവറി കോസ്്റ്റിനെ സമനിലയിലെങ്കിലും തളച്ചാല്‍ ലോകകപ്പിലേക്കെത്താമായിരുന്ന മൊറോക്കോ ഐവറി കോസ്റ്റിനെ സ്വന്തം തട്ടകത്തില്‍ തോല്‍പിച്ചാണ് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. ജയിച്ചാല്‍ ഗ്രൂപ്പ് സിയില്‍ ചാംപ്യന്‍മാരായി നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത നേടാമായിരുന്ന ഐവറികോസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ മുട്ടുകുത്തിച്ച് ലോകകപ്പ് പ്രവേശനം തട്ടിയെടുത്തത്.  മാലിയും ഗാബണും ഐവറി കോസ്റ്റുമടങ്ങുന്ന ഗ്രൂപ്പില്‍ ഒരൊറ്റ ഗോളു പോലും വഴങ്ങാതെയാണ്  മൊറോക്കോ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.മൊറോക്കോ നേടിയ രണ്ട് ഗോളും പ്രധിരോധക്കോട്ട കാക്കുന്ന യുവന്റസ് താരം ബെനാറ്റിയയുടെയും ദിറാറിന്റെയും കാലുകളില്‍ നിന്നായിരുന്നു.ഇരു ടീമും 4-3-3 എന്ന ഫോര്‍മാറ്റില്‍ ഇറങ്ങിയപ്പോള്‍   തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു നടന്നത്. മല്‍സരം തുടങ്ങി ആദ്യ പകുതിയില്‍ വിയര്‍ത്തുകളിച്ച മൊറോക്കോയുടെ പരിശ്രമത്തിന് ഫലം കണ്ടത് 25ാം മിനിറ്റില്‍. ഡിഫന്‍ഡര്‍ നബീല്‍ ദിറാറായിരുന്നു മൊറോക്കോയ്ക്കു വേണ്ടി വല കുലുക്കിയത്. പിന്നീട് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ഡിഫന്ററായ മഹ്ദി ബെനാറ്റിയ മൊറോക്കോയ്ക്കു വേണ്ടി രണ്ടാം ഗോളും സ്വന്തമാക്കി. വീണ്ടും ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ മൊറോക്കോയെ തളക്കാനാവാതെ ഐവറി കോസ്റ്റിന്റെ പ്രതിരോധ വിയര്‍ത്തു. രണ്ടാം പകുതിയില്‍ ആക്രമണ ശക്തി വീണ്ടെടുത്ത ഐവറി കോസ്റ്റിന് പക്ഷേ മൊറോക്കോയുടെ പ്രതിരോധ നിരയെ മറികടക്കാന്‍ കഴിഞ്ഞില്ല. നീളന്‍ പാസുകള്‍ കൊണ്ട് ഗോളുകള്‍ക്ക് ശ്രമിച്ചെങ്കിലും അതും  ഫലം കണ്ടില്ല. അവസാനമായി ഫ്രാന്‍സില്‍ നടന്ന ലോകകപ്പിലാണ് മൊറോക്കൊ യോഗ്യത നേടിയത്. അവിടെ ഗ്രൂപ്പ് ഘട്ടത്തില്‍ 18 ാം സ്ഥാനത്തായിരുന്നു മൊറോക്കോ. 1930 ല്‍ ആരംഭിച്ച ഫിഫ ലോകകപ്പില്‍ അഞ്ചാം തവണയാണ് മൊറോക്കോ യോഗ്യത നേടുന്നത്. ഗിനിയയും ലിബിയയും കോംഗോയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ചാംപ്യനായാണ് ടുണീഷ്യ ലോകകപ്പിന് യോഗ്യത നേടിയത്. അയല്‍ക്കാരായ ലിബിയയെ വിറപ്പിക്കാന്‍ കഴിയാതെ സമനില വഴങ്ങിയാണ് ടുണീഷ്യ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്.റെയ്ഡ്‌സില്‍ ലിബിയക്കെതിരെ നടന്ന മല്‍സരത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. 2006 ന് ശേഷമാണ് ടുണീഷ്യ ലോകകപ്പ് യോഗ്യത നേടുന്നത്. വെള്ളിയാഴ്ച സെനഗലും ഒരു മാസം മുമ്പ് നൈജീരിയയുംം ഈജിപ്തും യോഗ്യത നേടിയിരുന്നു.
Next Story

RELATED STORIES

Share it