kasaragod local

ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍; ഗ്രാമങ്ങളും നഗരങ്ങളും ഫുട്‌ബോള്‍ ജ്വരത്തില്‍

കാഞ്ഞങ്ങാട്: റഷ്യയില്‍ കാല്‍പന്തുകളിയുടെ ലോക മാമാങ്കത്തിന് തുടക്കമാവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നാട് ലോകകപ്പ് ലഹരിയില്‍. കേരളാ ഫുട്‌ബോളിന്റെ മെക്കയെന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ എല്ലായിടങ്ങളിലും ഒരോ ടീമിന്റെയും ആരാധകര്‍ അവരുടെ ടീമുകളുടെ അവതാനങ്ങള്‍ പുകഴ്ത്തി ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന തിരക്കിലാണ്.
മിക്കവാറും അര്‍ജന്റീനയും ബ്രസീലും തന്നെയാണ് ആരാധകരുടെ ഇഷ്ട ടീം. തീപാറുന്ന ഡയലോഗുകളിലൂടെ തങ്ങളുടെ ടീമിനെ പാടി പുകഴ്ത്താനാണ് ആരാധകര്‍ മല്‍സരിക്കുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയും കാഞ്ഞങ്ങാട് മുതല്‍ ചന്ദ്രഗിരി പാതയില്‍ ഉപ്പളവരേയും ബസില്‍ സഞ്ചരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുക ഒരോ ബസ് സ്‌റ്റോപ്പിനുമരികെ ഫഌക്‌സ് ബോര്‍ഡുകളുടെ നീണ്ട നിരയാണ്. മഞ്ഞകിളികള്‍ എത്ര ഉയരത്തില്‍ പറന്നാലും, അത് നീലാകാശത്തിന് താഴെ മാത്രമാണെന്നാണ്’ അര്‍ജന്റീനക്കാരന്റെ ഫഌക്‌സിലെ കുറിപ്പ്. രാജവീഥി ഒരുങ്ങുകയാണ്.രാജാവിന്റെ വരവിനാണ് എന്ന് ഫുട്‌ബോള്‍ ഇതിഹാസം മെസിയെക്കുറിച്ചും അര്‍ജന്റീനിയന്‍ ആരാധകര്‍ ഫഌക്‌സില്‍ കുറിക്കുന്നു. ഫുട്‌ബോള്‍ ലഹരി കവിതകളാക്കുകയാണ് ഫഌക്‌സുകള്‍. കാലം ആശാനെന്ന് പേരിട്ടു വിളിച്ച ആ മാനേജര്‍ ടിറ്റയും ചങ്ങലക്കെട്ടഴിച്ചുവിടുന്ന ആ പടുക്കുറ്റന്‍ ടീം ബ്രസീല്‍ എന്നാണ് ബ്രസീലുകാരുടെ ഫഌക്‌സിലെ ഫുട് ബോള്‍ കവിത. ബ്രസീലുകാര്‍ക്ക് ചങ്കല്ല.
ചങ്കിടിപ്പാണ് എന്നും ഫഌക്‌സുകളിലുണ്ട്. ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുള്ള പോര്‍ച്ചുഗലിനാണ്. എല്ലായിടത്തും പോര്‍ച്ചുഗലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ജര്‍മ്മനിക്കും ഇംഗ്ലണ്ടിനും സ്‌പെയിനിനുമാണ് പിന്നീട് ആരാധക വൃന്ദമുള്ളത്. അവരും ജില്ല മുഴുവനും ഫഌക്‌സുകളും കൊടികളും ഉയര്‍ത്തുന്നുണ്ട്. തൃക്കരിപ്പൂര്‍, തളങ്കര, മൊഗ്രാല്‍, കുമ്പള, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലാണ് ആരാധകര്‍ ഏറെയുള്ളത്.
Next Story

RELATED STORIES

Share it