World

ലോകം ഉറ്റുനോക്കി കിം-ട്രംപ് കൂടിക്കാഴ്ച

സിംഗപ്പൂര്‍ സിറ്റി: ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയുടെ അജണ്ടകള്‍ അവസാനത്തെ മിനുക്കു പണിയില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്നും സിംഗപ്പൂരിലെ ഹോട്ടലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകളിലാണ്.
ആറു ശതാബ്ദത്തെ അവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ തുറന്നു രണ്ട് ലോകനേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ലോകം അതിനെ ഉറ്റുനോക്കുമെന്നത് സ്വാഭാവികം. ആണ്വായുധം കൈവശംവയ്ക്കുന്ന രാഷ്ട്രങ്ങളുടെ തലവന്‍മാരാണു രണ്ടു പേരും. ശാശ്വത സമാധാനമാണു ലക്ഷ്യമിടുന്നതെന്ന് ഉത്തര കൊറിയ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂന്നു തലമുറയായി ഏകാധിപത്യം തുടരാന്‍  കിം കുടുംബത്തെ സഹായിക്കുന്നത് ആണവായുധം തന്നെയാണ്. ഇത് അടിയറ വച്ച് ആണവ നിരായുധീകരണത്തിനു അവര്‍ തയ്യാറാവുമോ എന്നതാണു ലോകമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്.
ആണ്വായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചും ആണ്വായുധ വികസനം നിര്‍ത്തിവച്ചും ഉത്തര കൊറിയ ആണവ നിരായുധീകരണത്തിനു തയ്യാറാവുകയാണെങ്കില്‍ 11 അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു നേടാനാവാത്ത കാര്യം ഡോണള്‍ഡ് ട്രംപ് നേടി എന്നുവേണം കരുതാന്‍.
കൊറിയന്‍ ഉപദ്വീപില്‍ നിന്നു യുഎസ് സൈന്യം  പിന്‍മാറണം എന്ന ഉറപ്പ് ഇതിനായി ട്രംപ് കൊറിയന്‍ രാഷ്ട്രത്തലവനു നല്‍കുമോ എന്നതും ഇന്ന് അറിയാം.
ഒരു പക്ഷേ, സങ്കീര്‍ണമായ ഇത്തരം ചോദ്യങ്ങള്‍ക്കു സിംഗപ്പൂരില്‍ ഇന്ന് ഉത്തരമുണ്ടാവാനിടയില്ലെങ്കില്‍ കൂടി ഇന്ന് അമേരിക്കന്‍ പ്രസിഡന്റും ഉത്തര കൊറിയന്‍ രാഷ്ട്രത്തലവനും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ചരിത്രമാവുമെന്നുറപ്പ്.
Next Story

RELATED STORIES

Share it