kannur local

ലൈസന്‍സ് ഇല്ലാത്ത തോക്കുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

മുള്ളേരിയ: ലൈസന്‍സില്ലാത്ത തോക്കും തിരയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ എക്‌സൈസ് പിടികൂടി പോലിസില്‍ ഏല്‍പിച്ചു. ദേലംപാടി ബെള്ളച്ചേരി പയറടുക്കത്തെ ശ്രീധര(46)നാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപം കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ വിവി പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ സുള്ള്യ ഭാഗത്ത് നിന്നും വന്ന മാരുതി 800കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍ സീറ്റിന്റെ അടിയില്‍ തോക്കിന്റെ ഉറ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും ഏഴ് തിരകളും കണ്ടെത്തി. പിന്നിട് പ്രതിയെന്ന് സംശയിക്കുന്ന ആളേയും കാറും തോക്കും തിരകളും ആദൂര്‍ പോലിസിന് കൈമാറി . 2011ല്‍ നിയമ സഭ തിരഞ്ഞെടുപ്പ് വേളയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ വിജയത്തില്‍ അഹ്ലാദ പ്രകടനം നടത്തി വീട്ടു വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന സി പി എം പ്രവര്‍ത്തകനായ രവീന്ദ്രനെ വെടിവെച്ച് കൊലപെടുത്തിയകേസിലെ പ്രതിയാണ് ശ്രീധരന്‍. എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി വെറുതെ വിട്ടയച്ചിരുന്നു. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ആദൂര്‍ പോലിസ് കേസെടുത്തു
Next Story

RELATED STORIES

Share it