palakkad local

ലൈഫ് പദ്ധതി താക്കോല്‍ദാനം

കൊല്ലങ്കോട്: പറമ്പികുളം, നെന്മാറ വനം വകുപ്പിന് കീഴില്‍ വരുന്ന പറമ്പികുളം വനമേഖലയിലെ ആദിവാസികളുടെ വീട് എന്നാ സ്വപ്‌നം പൂര്‍ത്തികരിച്ഛത് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി. താക്കോല്‍ കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദതുളസിദാസ് നിര്‍വഹിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ അധ്യക്ഷതവഹിച്ചു.
ജില്ലാ ദാരിദ്ര ലഘുകരണവകുപ്പ് മേധാവി പി സി ബാലഗോപാല്‍ മുഖ്യാതിഥിയായി. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കൊല്ലങ്കോട് ബ്ലോക്കില്‍ നിന്നും അനുവധിച്ച ഇന്നിര ആവാസ് യോജന (ഐഎവൈ) പദ്ധതിയിലൂടെയാണ് മുതലമട പഞ്ചായത്തിന് കീഴില്‍ വരുന്ന വീടുപണി ആരംഭിച്ചത്. എന്നാല്‍ തമിഴ്‌നാട് വനമേഖലയിലൂടെ സഞ്ചരിച്ച്  കെട്ടിട നിര്‍മാണ സാധനങ്ങള്‍ എത്തിച്ച് പണി പൂര്‍ത്തികരിക്കാതെ തറയിലും ചുമര്‍ പോക്കത്തിലുമായി നില്‍ക്കുകയായിരുന്ന 10 വീടുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഐഎവൈ പദ്ധതി പ്രകാരം പട്ടികവര്‍ഗത്തിന് 250000/ രൂപയാണ് യൂനിറ്റ് ധനസഹായമായി അന്ന് നല്‍കിയിരുന്നത്.
എന്നാല്‍ അതില്‍ അനസാന 10500 രൂപ മാത്രമായിരുന്നു  ബാക്കിയായി നല്‍കാന്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയില്‍ പണിപൂര്‍ത്തികരിക്കാത്ത എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള തുകയുടെ നാലുലക്ഷം രൂപയുടെ ആനുപാതിക വര്‍ദ്ധനവ് നടത്തി നല്‍കിവരുന്നു.
എന്നാല്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് പണി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ തുക വകുപ്പിലെ എന്‍ജിനീയറുടെ സഹായത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് അനുവദിക്കുക. ഇത്തരത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ടെക്‌നിക്കല്‍ ഏജന്‍സിയായ പ്രൈം കോളജിലെ എന്ജിനീയറിങ് വിദ്യാര്‍ഥികള്‍ ബ്ലോക്കിലെ തൊഴിലുറപ്പ് എന്‍ജിനിയറുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയാണ് അനുവധിച്ചത്.
ഓരോ ഗുണഭോക്താക്കള്‍ക്കും രണ്ടുലക്ഷം രൂപ മുതല്‍ നാലു ലക്ഷം രൂപവരെ അനുവദിക്കാന്‍ കഴിഞ്ഞതാണു പണി പൂര്‍ത്തികരിക്കാന്‍ ഏറ്റവും സഹായകമായത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പണി പാതിവഴിയില്‍ നിന്നുപോയ 139 വീടുകളാണ് ആകെയുണ്ടായിരുന്നത്. അതില്‍ ഇപ്പോള്‍ 95 എണ്ണം പൂര്‍ത്തികരിച്ചു.
മറ്റുള്ളവയുടെ പണിയും പൂര്‍ത്തികരിച്ച് വരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ ഗണേശന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആര്‍.ഉദയകുമാര്‍, ഓമന സുബ്രമണ്യന്‍, ബ്ലോക്ക് മെംബര്‍മാരായ പി സുഗുണ, ജാസ്മിന്‍ പഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ്‌റ് ഓഫിസര്‍ കെ എ തോമസ്, ജോയിന്റ് ബിഡിഒ എന്‍ രാധാകൃഷ്ണന്‍  സംസാരിച്ചു.
കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലായി ലൈഫ് 201819 പദ്ധതിയിലൂടെ 1737 ഭൂമിയുള്ള ഭവനരഹിതര്‍ക്കും 2862 ഭൂരഹിത ഭവനരഹിതര്‍ക്കും പുതിയവീടുകളുടെയും അപ്പാര്‍ട്ട്‌മെന്റ്കളുടെയും നിര്‍മ്മാണത്തിനായുള്ള പദ്ധതികള്‍ നടപ്പിലായിവരുന്നു.
Next Story

RELATED STORIES

Share it