Gulf

ലുലുഫോക്കസ് ഹലാലന്‍ ത്വയ്യിബന്‍ കാംപയിന്‍ സമാപിച്ചു

ലുലുഫോക്കസ് ഹലാലന്‍ ത്വയ്യിബന്‍ കാംപയിന്‍ സമാപിച്ചു
X

ദമ്മാം: പരിസ്ഥിതി സൗഹൃദ സന്ദേശമുയര്‍ത്തി രാജ്യത്തെ പ്രമുഖ റീട്ടെയില്‍ വ്യാപാരികളായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് യുവജന സംഘടന ഫോക്കസ് സൗദിയുമായി ചേര്‍ന്ന് നടത്തിയ ഹലാലന്‍ ത്വയ്യിബന്‍ കാംപയിന് ഉജ്ജ്വല പരിസമാപ്തി. പ്രമുഖ ട്രെയിനറും അന്താരാഷ്ട്ര ടോസ്റ്റ്മാസ്റ്റര്‍ പ്രസംഗ മത്സരത്തില്‍ ലോക ചാംപ്യനുമായ സൗദി പൗരന്‍ മുഹമ്മദ് ഖഹ്താനി, ലുലു റീജ്യനല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍, ഫോക്കസ് സൗദി സിഇഒ ഷബീര്‍ വെള്ളാടത്ത് ചേര്‍ന്ന് വൃക്ഷത്തൈ നട്ട് സമാപന സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയി ലുലു ശാഖകളിലൂടെ പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് അടുക്കളത്തോട്ട നിര്‍മാണ മല്‍സരം സംഘടിപ്പിച്ചിരുന്നു. 300ഓളം പേരില്‍ നിന്നും മികച്ച കര്‍ഷകരെ കണ്ടെത്തി ചടങ്ങില്‍ ആദരിച്ചു. കൂടാതെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലുലു ബെസ്റ്റ് കിച്ചണ്‍ ഗാര്‍ഡന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് യൂസുഫ് അല്‍ ഹംസ്, അബ്ദുല്‍ ഗഫൂര്‍ പരപ്പില്‍ (ദമ്മാം), കെ ജി ആര്‍ സകരിയ, ജോണ്‍ ജോസഫ്, റോഷന്‍ കോശി (ഖോബാര്‍), റീന ചാക്കോ, സന്ന അലോയിസ്, സക്കീര്‍ തറയില്‍ (ജുബൈല്‍) അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഹലാലന്‍ ത്വയ്യിബന്‍ നാള്‍വഴികളിലൂടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കാംപയിന്റെ ഭാഗമായി നടത്തിയ പ്രസംഗം, ലൈവ് സലാഡ് ഡ്രസ്സിങ് മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ ലുലു റീജ്യനല്‍ മാനേജര്‍ ഒ എസ്. സലാം, ദമ്മാം ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ഷംനാസ് പി കെ, ഫോക്കസ് ഭാരവാഹികളായ മുഹമ്മദ് റാഫി, അന്‍സാര്‍ കടലുണ്ടി, മുഹമ്മദ് സലീം, സി പി ഇബ്രാഹിം, മെഹബൂബ് ഖോബാര്‍, യൂസുഫ് കൊടിഞ്ഞി, എ കെ നവാസ്, ഷാജഹാന്‍ പി, ജലാലുദ്ദീന്‍ അഹമ്മദ് സംബന്ധിച്ചു. അബ്ദുല്ല പി കെ, മുജീബ് റഹ്മാന്‍ തയ്യില്‍, ഫാറൂഖ് ഇരിക്കൂര്‍, ഫവാസ് എന്‍ വി, ഷെനില്‍, ഫവാസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it