ലീലയുടെ വ്യാജന്‍; സൈബര്‍ഡോം നടപടി തുടങ്ങി

തിരുവനന്തപുരം: ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കിയ ലീലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനെതിരായ പരാതിയില്‍ കേരള പോലിസിന്റെ സൈബര്‍ ഡോം നടപടിതുടങ്ങി. കഴിഞ്ഞ 22ന് റിലീസായ ചിത്രത്തിന്റെ ക്വാളിറ്റിയുള്ള പ്രിന്റാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവയിലൂടെ പുറത്തുവന്നത്. സിനിമ ആദ്യമായി അപ്‌ലോഡ് ചെയ്ത തമിഴ് ടോറന്റ്‌സ് എന്ന സൈറ്റില്‍ നിന്ന് സൈബര്‍ ഡോം മാറ്റി. 12 സൈറ്റുകളില്‍ ഇതിനകം സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയതായും സൈബര്‍ ഡോം അറിയിച്ചു.
ആര്‍ ഉണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസായത്. അന്നുതന്നെ വിദേശരാജ്യങ്ങളില്‍ ഓണ്‍ലൈന്‍ റിലീസും നടത്തി. തിയേറ്റുകളില്‍ നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരവേയാണ് വ്യാജന്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് സംവിധായകന്‍ രഞ്ജിത് പരാതി നല്‍കിയത്. തമിഴ്‌ടോറന്റ്, തിരുട്ടു വിസിഡി, മൊണോവ, ഐസോഹണ്ട്, ടോറന്റ് മൂവീസ് എന്നീ സൈറ്റുകള്‍ക്കെതിരേയും മലയാളം മൂവീസ്, മൈ നേം ഈസ് സാദ്ദിഖ്, ആയിരത്തില്‍ ഒരുവന്‍, സാള്‍ട്ട് മാന്‍ഗോ ട്രീ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്കെതിരേയും കേസെടുക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it