Districts

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപക പ്രതിഷേധം

കോഴിക്കോട് : തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച ലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ നാടെങ്ങും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമൂഹിക-വനിതാ സംഘടനകളും വ്യക്തികളും രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്.

വിജയ സന്തോഷ വേളകളില്‍ നമുക്ക് ആഹ്ലാദ പ്രകടനങ്ങളാവാം. എന്നാല്‍, അതിനും പരിധി വേണം. അതിരുകടന്ന് മറ്റുള്ളവരെ ദ്രോഹിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
വനിതയുടെ വേഷം കെട്ടി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഭാസ പ്രകടനങ്ങള്‍ ജുഗുപ്‌സാവഹവും ക്രിമിനല്‍ കുറ്റവുമാണ്. ഇത് പ്രതീകാത്മകമായ ബലാല്‍സംഗം തന്നെയാണ്. സ്ത്രീകളെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കര്‍ശനമായ വകുപ്പുകള്‍ ഇതിനെതിരേ നിലവിലുണ്ടെന്ന് ടി എന്‍ സീമ എംപി.
പരാജയപ്പെട്ട ഒരു വനിതാ സ്ഥാനാര്‍ഥിയുടെ കോലംകെട്ടി അപമാനിക്കുന്ന ഒരു പറ്റം ആളുകളുടെ വീഡിയോ കാണാനിടയായി. സംസ്‌കാര ശൂന്യമായ ഈ പ്രവര്‍ത്തനം ചെയ്തവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെങ്കില്‍ ഒരു നിമിഷംപോലും അവര്‍ ഈ പാര്‍ട്ടിയില്‍ തുടരാന്‍ പാടില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തില്‍ കാട്ടിക്കൂട്ടിയ ഈ അശ്ലീലത യഥാര്‍ഥത്തില്‍ വെളിപ്പെടുത്തുന്നത് മുസ്‌ലിം ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.
Next Story

RELATED STORIES

Share it