kozhikode local

ലീഗ് പുനപ്പരിശോധനയ്ക്കു തയ്യാറാവണം: മന്ത്രി

നാദാപുരം: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് ലീഗ് പുനപ്പരിശോധനയ്ക്ക് തെയ്യാറാകണമെന്ന് സിപിഎം നേതാവ് മന്ത്രി ടി പി രാമകൃഷ്ണന്‍. വളയത്ത് അലക്കല്‍ കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിജെപിക്കെതിരെ ഒരു ബദല്‍ രാഷ്ട്രീയമാണ് സിപിഎം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. വീടില്ലാത്തവര്‍, പാവപ്പെട്ട തൊഴിലാളികള്‍, കര്‍ഷകര്‍, ഉള്‍പ്പടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാജ്യത്തിന് മാതൃകയാക്കാവുന്ന ബദല്‍ രാഷ്ട്രീയം സിപിഎംഉയര്‍ത്തിക്കാട്ടുമ്പോള്‍ ത്രിപുരയില്‍ ഉള്‍പ്പടെ ബിജെപിയെ സഹായിക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ രംഗത്ത് വരണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വളയം കുറ്റിക്കാട്ടില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ പി പ്രദീപ് അധ്യക്ഷത വഹിച്ചു. പി മോഹനന്‍, പി പി ചാത്തു, എം ദിവാകരന്‍, കെ കെ ലതിക, വി പി കുഞ്ഞികൃഷ്ണന്‍, എന്‍ പി കണ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it