ലിബിയ: ഐക്യ സര്‍ക്കാരിന് വിമതര്‍ക്കിടയില്‍ ധാരണ

ട്രിപ്പോളി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎന്‍ പിന്തുണയുള്ള ദേശീയ ഐക്യ സര്‍ക്കാരിന് ലിബിയയിലെ വിമത വിഭാഗങ്ങള്‍ ധാരണയിലെത്തിയതായി യുഎന്നിന്റെ ലിബിയന്‍ ദൂതന്‍. ഇതുസംബന്ധിച്ച കരാറില്‍ ഈ മാസം 16ന് ഒപ്പുവയ്ക്കും. യുഎന്‍ മധ്യസ്ഥതയില്‍ തുണീസ്യന്‍ തലസ്ഥാനമായ തുണിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു വിഭാഗങ്ങളും ധാരണയിലെത്തിയത്.
വ്യക്തി താല്‍പര്യങ്ങള്‍ക്കു മുകളില്‍ ലിബിയന്‍ ജനതയുടെ താല്‍പര്യം സംരക്ഷിക്കുകയെന്നതാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നു യുഎന്‍ ദൂതന്‍ മാര്‍ട്ടിന്‍ കോബ്ലര്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ രണ്ടു പാര്‍ലമെന്റും രണ്ടു സര്‍ക്കാറുകളുമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ട്രിപോളി ആസ്ഥാനമായി ജനറല്‍ നാഷനല്‍ കോണ്‍ഗ്രസും ത്വബ്‌റൂക്ക് ആസ്ഥാനമായി യുഎന്‍ അംഗീകാരമുള്ള എംപിമാരുമാണ് രാജ്യം ഭരിക്കുന്നത്.
Next Story

RELATED STORIES

Share it