ലിഗയുടെ മരണത്തെ രാഷ്ട്രീയവിവാദമാക്കരുത്: സഹോദരി

തിരുവനന്തപുരം: ലിഗയുടെ മരണത്തെ രാഷ്ട്രീയവിവാദമാക്കരുതെന്ന് സഹോദരി ഇല്‍സ. ഇതിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ തന്നെ വന്നുകാണേണ്ടെന്നും ഇല്‍സ പറഞ്ഞു. തന്നെ കാണാന്‍ വരുന്ന രാഷ്ട്രീയനേതാക്കളെല്ലാം എന്തൊക്കെയോ രാഷ്ട്രീയ മുതലെടുപ്പിനാണ് വരുന്നതെന്നാണ് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാവുന്നത്.
അത്തരത്തില്‍ രാഷ്ട്രീയ ആയുധമായി തന്റെ ലിഗയുടെ മരണത്തെ ഉപയോഗിക്കരുത്. പോലിസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. ലിഗയെ കാണാതായ ദിവസങ്ങളിലെ മെല്ലെപ്പോക്കിനെയാണ് വിമര്‍ശിച്ചതെന്നും ഇല്‍സ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇല്‍സയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടത്.  സംഭവത്തില്‍ പോലിസിന് സംഭവിച്ചത് ഗുരുതരവീഴ്ചയാണെന്ന് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it