ലിംഗനീതി, ലിംഗസമത്വ ചര്‍ച്ചകള്‍ ഒഴിവാക്കണം: എംഎസ്എസ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി മുസ്‌ലിം വിരോധവും വര്‍ഗീയതയും പ്രസരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ലിംഗനീതി, ലിംഗസമത്വ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് മുസ്‌ലിം സര്‍വീസ് സൊസൈറ്റി നേതാക്കള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. പരസ്പരം വിവാദങ്ങളുയര്‍ത്തി സമുദായത്തെ അപഹാസ്യമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വിവിധ സമുദായ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ചില നേതാക്കളുടെയും പണ്ഡിതന്മാരുടെയും പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്തു ഗോസിപ്പുകളുണ്ടാക്കുന്ന ചിലരുടെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള വകതിരിവ് പണ്ഡിത സംഘടനകളും നേതാക്കളും പ്രകടിപ്പിക്കണമെന്ന് എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി ഉണ്ണീന്‍, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി മമ്മത് കോയ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it