ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതം- യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വിചാരണയ്ക്കുപോലും വകുപ്പില്ലെന്നു പറഞ്ഞു പ്രത്യേക സിബിഐ കോടതി തള്ളി രണ്ടു വര്‍ഷം പിന്നിട്ട കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉപഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ മല്‍സരിക്കുന്നതിനു വിലക്കുണ്ടാവുകയുള്ളൂ അദ്ദേഹം പറഞ്ഞു.
കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണ്. നിയമപോരാട്ടത്തില്‍ പാര്‍ട്ടി വിജയം നേടുകയും ചെയ്തു. ഈ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it