kozhikode local

ലഹരി മാഫിയകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം: എസ്ഡിപിഐ

താമരശ്ശേരി: മലയോര മേഖലയില്‍ പ്രത്യേകിച്ചും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തെയ്യപ്പാറ  കേന്ദ്രീകരിച്ചു വര്‍ധിച്ചു വരുന്ന ലഹരി മരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തെയ്യപ്പാറ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ഥികളെയടക്കം ലഹരിക്കടിമകളാക്കുന്നത്  രക്ഷിതാക്കളും പോലീസ്,എക്‌സൈസ് അധികൃതരും ഗൗരവത്തോടെ കാണണമെന്ന്്്് യോഗം ആവശ്യപ്പെട്ടു.ഷൈജു കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഷൈജു കൊല്ലിയില്‍( പ്രസിഡണ്ട്),ബഷീര്‍ എടക്കോട്(വൈസ് പ്രസിഡണ്ട്),ഷബീര്‍ കെ എം (സെക്രട്ടറി),അഖില്‍ ചന്ദ്രന്‍,റാഷിദ് പുത്തന്‍ പുരയില്‍(ജോ: സെക്രട്ടറിമാര്‍),സിറാജ് കുന്നുമ്മല്‍( ഖജാഞ്ചി)എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it