ലളിത് മോദിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ബ്രിട്ടനെ സമീപിക്കും

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയെ വിട്ടുകിട്ടാന്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടനെ സമീപിക്കും. കേസന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സമര്‍പിച്ച അപേക്ഷയെ തുടര്‍ന്നാണ് മന്ത്രാലയം ബ്രിട്ടനെ സമീപിക്കാനൊരുങ്ങുന്നത്. മോദിയെ വിട്ടുകിട്ടാന്‍ ബ്രിട്ടിഷ് അധികാരികളുമായി ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇഡി വിദേശ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ മന്ത്രാലയത്തിലെ നിയമവിഭാഗം പരിശോധിച്ചുവരുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇഡിയുടെ പ്രതികരണം ലഭിച്ച ശേഷം ബ്രിട്ടിഷ് അധികാരികള്‍ക്ക് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it