ലബനീസ് മുന്‍ മന്ത്രി സമാഹ ജാമ്യത്തിലിറങ്ങി

ബെയ്‌റൂത്ത്: സ്‌ഫോടനവസ്തുക്കള്‍ രാജ്യത്തേക്ക് കടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ലബനീസ് മുന്‍ വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ സമാഹ ജാമ്യത്തിലിറങ്ങി. 2012 മുതല്‍ സമാഹ തടവില്‍ കഴിയുകയാണ്. സിറിയന്‍ സുരക്ഷാസേനയുടെ മേധാവിയായിരുന്ന അലി മംലൂക്കും സമാഹയും തമ്മില്‍ ആയുധക്കള്ളക്കടത്ത് നടത്തിയെന്നും ലബ്‌നാനില്‍ ആക്രമണത്തിനും മത-രാഷ്ട്രീയ നേതാക്കളെ കൂട്ടക്കുരുതി ചെയ്യാനും പദ്ധതിയിട്ടെന്നുമാണ് സമാഹയ്‌ക്കെതിരേയുള്ള ആരോപണം. സിറിയയിലുള്ള അലി മംലൂക്ക് കോടതിയില്‍ ഹാജരാവാത്തതിനാല്‍ നിരവധി തവണ സമാഹയുടെ വിചാരണ നീട്ടിവച്ചിരുന്നു.
തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേയുള്ള കേസുകള്‍ കോടതി രണ്ടാക്കുകയും സമാഹയുടെ വിചാരണ കഴിഞ്ഞ വര്‍ഷം ആരംഭിക്കുകയും ചെയ്തു. സിറിയയില്‍ നിന്നു സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട സമാഹയുടെ സംഭാഷണദൃശ്യങ്ങള്‍ ചോര്‍ന്നതോടെയാണ് കേസെടുത്തത്.
Next Story

RELATED STORIES

Share it